August 12, 2026

വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന കേസ്; അന്വേഷണം ഊർജിതമാക്കി.

0
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: അറുപത്തിയഞ്ചുകാരിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നെന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.വീട്ടിക്കാമൂല കുത്തിനി കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ ഫാത്തിമയെയാണ് വീട്ടിലെത്തിയ രണ്ടംഗ സംഘം ഭീഷണിപ്പെടുത്തി 85000 രൂപയും 2ഗ്രാം സ്വർണവും കവർന്നത്.ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ സംഘം വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന വീട്ടമ്മയോട് അസഭ്യം പറയുകയും തുടർന്ന് ഒരാൾ വീടിനകത്തേക്ക് പ്രവേശിക്കുകമായിരുന്നു.വീടിനകത്തു നിന്നു വീട്ടമ്മയ്ക്കു നേരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഇവരെ മറ്റൊരു മുറിയിലേക്ക് മാറ്റി പണം സൂക്ഷിച്ച മുറിയിലെ മേശയിൽ നിന്ന് 75000 രൂപയും അലമാരയിൽ നിന്നും 10000 രൂപയും 2 ഗ്രാം സ്വർണവും കൈക്കലാക്കുകയായിരുന്നു എന്നാണ് പരാതി.കൽപ്പറ്റ ഡി.വൈ.എസ്പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൽ എസ്.ഐ.  രാംജിത്തും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *