August 19, 2026

പാടിവയല്‍ മഖാം ശുഹദാക്കളുടെ ആണ്ടു നേര്‍ച്ച ഫെബ്രുവരി എട്ട് മുതൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പാടിവയല്‍ മഖാം ശുഹദാക്കളുടെ ആണ്ടു നേര്‍ച്ചയും സ്വലാത്തിന്റെ വാര്‍ഷികവും ഈ മാസം എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എട്ടാം തീയതി ഉച്ചയ്ക്ക് 1.30ന് മഹല്ല് ഖത്തീബ് യുസുഫ് ബാഖവിയുടെ നേതൃത്വത്തില്‍ നടക്കുന്ന മഖാം സിയാറത്തോടെ ഉറൂസ് ആരംഭിക്കും. തുടര്‍ന്ന് രണ്ടു മണിക്ക് മഹല്ല് പ്രസിഡന്റ് സി ഇബ്‌റാഹീം പതാക ഉയര്‍ത്തും. വൈകിട്ട് ആറരക്ക് നടക്കുന്ന ദുആ സമ്മേളനം റിപ്പണ്‍ റെയ്ഞ്ച് സെക്രട്ടറി ഹൈദര്‍ ഫൈസി ഉദ്ഘാടനം ചെയ്യും. സി ഇബ്‌റാഹീം അധ്യക്ഷത വഹിക്കും. മുഹമ്മദ് ബശീര്‍ ലത്വീഫി പ്രാര്‍ഥന നടത്തും. മുഹമ്മദ്കുട്ടി ഫൈസി ആനമങ്ങാട് മുഖ്യ പ്രഭാഷണം നടത്തും.നവാസ് വാഫി,റഫീഖുദ്ദീന്‍ മിസ്ബാഹി, സി ടി അബൂബക്കര്‍ മൗലവി പ്രസംഗിക്കും. രാത്രി ഒമ്പതിന് നടക്കുന്ന ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് ഫക്രുദ്ദീന്‍ പൂക്കോയതങ്ങള്‍ നേതൃത്വം നല്‍കും. ഒമ്പതിന് ശനിയാഴ്ച വൈകിട്ട് ആറരക്ക് നടക്കുന്ന പൊതുസമ്മേളനം സയ്യിദ് മുബശ്ശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യു. യൂസുഫ് ബാഖവി അധ്യക്ഷത വഹിക്കും. സി ഹുസൈന്‍ മൗലവി പ്രാര്‍ഥന നടത്തും. മഹ്മൂന്‍ ഹുദവി വണ്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. അഷ്‌റഫ് ഫൈസി, റാശിദ് വാഫി, അബ്ദുസ്സലാം മൗലവി പ്രസംഗിക്കും.10-ാം തിയതി ഞായറാഴ്ച ഉച്ചക്ക് 12ന് മൗലിദ് പാരായണം, 1.30 മുതല്‍ വൈകിട്ട് മൂന്നു വരെ അന്നദാനം എന്നിവയോടെ ഉറൂസ് സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മഹല്ല് ഖത്തീബ് യൂസുഫ് ബാഖവി,പ്രസിഡന്റ് സി ഇബ്‌റാഹീം, സെക്രട്ടറി പി എച്ച് എ കബീര്‍, വി എ ഇബ്‌റാഹീം, സി മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *