May 19, 2024

കൽപ്പറ്റയിൽ രണ്ട് ദിവസത്തെ ജാക്ക് ഫെസ്റ്റ് തുടങ്ങി: ഞായറാഴ്ച സമാപിക്കും.

0
Img 20190202 Wa0101
കൽപ്പറ്റ: 
കൽപ്പറ്റ വിജയ് പമ്പിന് സമീപം ചക്ക വിഭവങ്ങളുടെ പ്രദർശനവും വില്പനയും തുടങ്ങി. ചുണ്ടേൽ കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന ന്യൂട്രീ ജാക്ക് എന്ന സംരംഭത്തിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ ജാക്ക് ഫെസ്റ്റ് നടക്കുന്നത്. 
    ചക്കയിൽ നിർമ്മിച്ച അവിലോസ് പൗഡർ, തേൻ, ലഡു,ഇടിച്ചക്ക ബിരിയാണി തുടങ്ങിയ മുപ്പതോളം വിഭവങ്ങൾ ഇവിടെ വിൽപ്പനയ്ക്കായി ഉണ്ട്. വിദേശ രാജ്യത്ത് എൻജിനീയറിങ് ജോലി ചെയ്തുകൊണ്ടിരുന്ന സഹോദരങ്ങളും   മലപ്പുറം പരപ്പനങ്ങാടി സ്വദേശികളുമായ    കെ.എം സൂരജ്, കെ.എം സിജോയ്, എ.ശ്രീലാൽ എ.ശ്രീജയൻ എന്നിവരാണ് ആറു മാസങ്ങൾക്കു മുമ്പ് ഈ സംരംഭത്തിന് തുടക്കംകുറിച്ചത്. ചക്ക വിഭവങ്ങൾ നിർമ്മിക്കുന്നതിൽ സർക്കാർ തലത്തിൽ പരിശീലനം നൽകുന്ന പദ്മിനി ശിവദാസിന്റെ നേതൃത്വത്തിൽ 
കൽപ്പറ്റ കിൻഫ്ര പാർക്കിലാണ് ഈ സംരഭം പ്രവർത്തിക്കുന്നത്. ചക്കയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉല്പന്നമായ ജാക്ക് ഹണി, ജാക്ക് സൂപ്പ് എന്നിവ ഇവരാണ് ആദ്യമായി വിപണിയിലിറക്കിയത്. സീസൺ അല്ലാത്തതിനാൽ  വില കൂട്ടി നൽകിയാണ് ചക്ക  ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന  ചക്ക കൽപ്പറ്റയിലെ സംസ്കരണ കേന്ദ്രത്തിലെത്തിച്ചാണ് മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണം നടത്തുന്നത്.   
ന്യൂട്രി ജാക്കിന്റെ  ആദ്യ  പ്രദർശനമേള ഞായറാഴ്ച്ച വൈകുന്നേരത്തോടെ അവസാനിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *