May 18, 2024

ശരീര സൗന്ദര്യ മെൻസ് ഫിസിക് മത്സരം കൽപ്പറ്റയിൽ

0
1ha67gfo Copy
കൽപറ്റ ഫോർജ് ഫിറ്റ് സ്റ്റുഡിയോയുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന മുപ്പത്തിഎട്ടാമത് ജില്ലാതല ശരീര സൗന്ദര്യ മെൻസ് ഫിസിക് മത്സരം 2019 ഫെബ്രുവരി 10 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സി.കെ ശശീന്ദ്രൻ എം.എൽ.എ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.ചടങ്ങിൽ വയനാട്ടിലെ പഴയകാല ബോഡിബിൽഡർമാരെ ആദരിക്കും.ഉദ്ഘാടനവേളയിൽ ജില്ലാ സബ് കലക്ടർ എൻ എസ് കെ ഉമേഷ് , മുനിസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ് ,വയനാട് എസ്പി ആർ കറുപ്പുസ്വാമി ഐ പി എസ് , ഡിവൈഎസ്പി പ്രിൻസ് അബ്രഹാം, കൽപ്പറ്റ സിഐ കെ ജി പ്രദീപ് കുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എം കെ മനോജ് കബീർ, വയനാട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു തുടങ്ങിയവർ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *