May 21, 2024

കുടിശ്ശിക ക്ഷാമബത്ത വെട്ടിക്കുറച്ച നടപടി പിൻവലിക്കണം : കേരള എൻ.ജി ഒ അസോസിയേഷൻ

0
Img 20190204 Wa0013
മാനന്തവാടി: ഒരു വർഷമായി കുടിശ്ശികയായ അഞ്ചു ശതമാനം ക്ഷാമബത്ത വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നും കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം ഉടനടി നടപ്പിലാക്കി ഉത്തരവിറക്കണമെന്നും ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി താലൂക്കിനു മുന്നിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു. പി.എച്ച് അഷറഫ്ഖാന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മയിൽ ജില്ലാ ട്രഷറർ കെ.ടി ഷാജി, എൻ.വി അഗസ്റ്റിൻ, വി.മനോജ്, പി.ജി മത്തായി, സി.ജി ഷിബു, എം.ജി അനിൽകുമാർ, ആർ.പി നളിനി, എം.എ ബൈജു, അബ്ദുൾ ഗഫൂർ, വി.മുരളി തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *