April 30, 2024

സഹകരണമേഖലയെ തകര്‍ത്തുകൊണ്ട് കേരളാ ബാങ്ക് രൂപീകരണം സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ട..പി.കെ. ജയലക്ഷ്മി

0
Cds
മാനന്തവാടി: എല്ലാ ശരിയാക്കാം എന്നു പറഞ്ഞ് വോട്ട് മേടിച്ച് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തിലെ സഹകരണ മേലയോട് കടക്കുപുറത്ത് എന്ന് പറയുന്ന ഏകാധ്യപത്യ സ്വാഭാവമാണ് കാണിക്കുന്നതെന്ന് മുൻ മന്ത്രി പി.കെ. ജയലക്ഷ്മി.. കേരള ബാങ്ക് രൂപീകരണത്തിലൂടെ ജില്ലാ ബേങ്കുകളെ ഇല്ലാതാക്കി
പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപം സര്‍ക്കാരിന്റെ വരുധിയിലാക്കാനുളള ഹിഡന്‍ അജണ്ടയാണ് ഉള്ളത്.  പാല്‍ സൊസൈറ്റി , മാര്‍ക്കറ്റിംഗ്, അച്ചടി മേഖല ഉള്‍പ്പടെയുളളസംഘങ്ങളില്‍ ജോലിചെയ്തുവരുന്ന ജീവനക്കാര്‍ക്കും ഈ സര്‍ക്കാര്‍ ഒരുരവിധത്തിലല്ലെങ്കില്‍ ദ്രോഹിക്കുകമാത്രമാണുണ്ടായത്. സഹകരണ മേഖലയില്‍ പെന്‍ഷ പദ്ധതി കൊണ്ടുവന്നതുള്‍പ്പടെ നിരവധികാര്യങ്ങളാണ് യു.ഡി.എഫ്. സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ പിണറായി സര്‍ക്കാരിന് ഇങ്ങനെയാരു വകുപ്പുണ്ടോ എന്നുപോലും അറിയില്ല. കേരളാ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മാനന്തവാടി താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു.ചടങ്ങില്‍ മാനന്തവാടി കോ-ഒപ്പറേറ്റീവ് പ്രസ്സില്‍ നിന്നും വിരമിച്ച പി.മര്‍ക്കോസിന് യാത്രയയപ്പും നല്‍കി. യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം ആര്‍. രാജന്‍, ജില്ലാ സെക്രട്ടറി എന്‍.ഡി. ഷിജു, സുധാകരന്‍, പി.എം. ദേവസ്യ, മനോജ് കുമാര്‍, ഷാജിതോമസ് , പി.വി. മര്‍ക്കോസ്,
ജില്‍സണ്‍ മാത്യു, ബിജു നരിപ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ വര്‍ഷത്തതെ ഭാരവാഹികള്‍
പ്രസിഡണ്ട്: പി.എം.ദേവസ്യ 
വൈസ് പ്രസിഡണ്ട്: ബിജു നരിപ്പാറ
സെക്രട്ടറി: ജില്‍സണ്‍ മാത്യു 
ജോ.സെക്രട്ടറി: ജിതേഷ് പി.കെ.
ട്രഷറര്‍; വിജയേശ്വരി 
എക്സി. കമ്മിറ്റി മെമ്പര്‍മാര്‍
1) മനോജ് കുമാര്‍ 
2) സജിത്ത് അഞ്ചുകുന്ന് ബാങ്ക്
3) വിജേഷ് കെ. നല്ലൂര്‍നാട് മില്‍ക്ക്
4) ജിന്‍സി 
5) ബിന്‍സ് മാത്യു
6) ശശി  തോല്‍പ്പെട്ട 
7) ഗിരിജ മാര്‍ക്കറ്റിംഗ്
8) ലത്തീഫ് പനമരം
9) സജി – കല്ലോടി 
10) ടി.കെ. മമ്മൂട്ടി  – വെളളമുണ്ട 
ജില്ലാ കമ്മിറ്റി
1) സാവേഷ് ബാബു- പനമരം 
2) എം.ജി.ബാബു – തലപ്പുഴ 
3) ഫൈസല്‍- കല്‍പ്പക 
4) കെ. സുനില്‍
5) പി.ആര്‍.ലക്ഷ്മണന്‍
6) ഷാജി തോമസ് 
ഓഡിറ്റര്‍
1) സുരേഷ് -ഫാര്‍മേഴ്സ് ബാങ്ക്
 വനിതാ ചെയര്‍ പേഴ്സണ്‍
നിഷ- തരുവണ ബാങ്ക്
ഷീന- വെളളമുണ്ട 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *