September 2, 2026

സി.ബി.എസ്.ഇ സ്‌കൂള്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

   പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ  സ്‌കൂളുകളില്‍ 2019-20 അദ്ധ്യയന വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനം ലഭിക്കുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  കുടുംബവാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ. പ്രാക്തന ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് വരുമാന പരിധി ബാധകമല്ല. നാല് സീറ്റ് വീതം പട്ടികജാതി വിഭാഗക്കാര്‍ക്കും  ജനറല്‍ വിഭാഗത്തിനും ഉണ്ട്. താല്‍പ്പര്യമുളളവര്‍  പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍,  രക്ഷിതാവിന്റെ പേര്, ജനന തീയതി, വയസ്സ്, സമുദായം, വാര്‍ഷിക വരുമാനം, പഞ്ചായത്ത് എന്നിവ രേഖപ്പെടുത്തി  വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലുളള ഐ.റ്റി.ഡി.പി ഓഫീസിലോ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസുകളിലോ ഫെബ്രുവരി 28 ന് മുമ്പായി സമര്‍പ്പിക്കണം. ജാതി, വരുമാനം, ജനന തീയതി എന്നിവ തെളിയിക്കുന്ന ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കുട്ടികളുടെ മാതാപിതാക്കള്‍,രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ തങ്ങള്‍ കേന്ദ്ര,സംസ്ഥാന,പൊതുമേഖല ജീവനക്കാരല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ് മൂലം നിര്‍ബന്ധമായും അപേക്ഷയോടൊപ്പം  സമര്‍പ്പിക്കണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *