April 30, 2024

ലൈഫ്: ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായത് 7,525 വീടുകള്‍.

0

ലൈഫ് ഭവന പദ്ധതി ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ പൂര്‍ത്തിയായത് 7,525 വീടുകള്‍. ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട 8,878 വീടുകളില്‍ 1,353 എണ്ണമാണ് നിലവില്‍ ശേഷിക്കുന്നത്. ഇതില്‍ തന്നെ 638 വീടുകളുടെ പ്രവൃത്തി ലിന്റല്‍ പൊക്കത്തിലും 544 എണ്ണം മേല്‍ക്കൂരയിലും എത്തിനില്‍ക്കുന്നു. പട്ടികവര്‍ഗ വികസനവകുപ്പിന്റെ കീഴിലുള്ള 3,341 വീടുകളില്‍ 2,444 എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായി. ജില്ലയിലെ മൂന്നു മുനിസിപ്പാലിറ്റികളിലുമായി 505 വീടുകളാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ 343 വീടുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 33 വീടുകളില്‍ 29 ഉം മൈനോറിറ്റി വെല്‍ഫെയര്‍ വകുപ്പിന്റെ 11ല്‍ ഒമ്പതും പട്ടികജാതി വകുപ്പിന്റെ 77ല്‍ 73 ഉം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഗ്രാമപ്പഞ്ചായത്തുകളില്‍ 2,018 വീടുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളില്‍ 2,609 വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തുകളില്‍ 153 ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 131 ഉം വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മൂപ്പൈനാട്, തരിയോട് പഞ്ചായത്തുകളിലും പനമരം ബ്ലോക്ക് പഞ്ചായത്തിലും ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട എല്ലാ വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചു.
 
വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വീടുകളുടെ വിശദാംശം (പഞ്ചായത്ത്, ആകെ വീടുകള്‍, പൂര്‍ത്തിയായവ, ശതമാനം, പൂര്‍ത്തീകരിക്കാനുള്ളത് എന്നീ ക്രമത്തില്‍): അമ്പലവയല്‍- 23-22-95.65-1, എടവക- 85-78-91.76-7, കണിയാമ്പറ്റ- 41-40-97.56-1, മീനങ്ങാടി- 125-118-94.4-3, കോട്ടത്തറ- 154-151-98.05-7, മേപ്പാടി- 180-144-80-36, മൂപ്പൈനാട്- 12-12-100-0, മുള്ളന്‍കൊല്ലി- 48-44-91.67-4, മുട്ടില്‍- 115-110-95.65-5, നെന്മേനി- 106-105-99.06-1, നൂല്‍പ്പുഴ- 84-75-89.29-9, പടിഞ്ഞാറത്തറ- 99-95-95.96-4, പനമരം- 163-157-96.32-6, പൂതാടി- 119-115-96.64-4, പൊഴുതന- 78-70-89.74-8, പുല്‍പ്പള്ളി- 66-63-95.45-3, തരിയോട്- 7-7-100-0, തവിഞ്ഞാല്‍- 136-115-84.56-21, തിരുനെല്ലി- 170-165-97.06-5, തൊണ്ടര്‍നാട്- 149-136-89.26-13, വെള്ളമുണ്ട- 95-91-92.63-4, വെങ്ങപ്പള്ളി- 83-79-95.18-4, വൈത്തിരി- 33-26-78.79-7. ബ്ലോക്ക് പഞ്ചായത്തുകള്‍: കല്‍പ്പറ്റ- 1,299-1,226-94.38-73, സുല്‍ത്താന്‍ ബത്തേരി- 443-435-98.19-8, പനമരം- 360-360-100-0, മാനന്തവാടി- 638-588-92.16-50. മുനിസിപ്പാലിറ്റികള്‍: കല്‍പ്പറ്റ- 119-80-67.23-39, സുല്‍ത്താന്‍ ബത്തേരി- 106-71-66.98-35, മാനന്തവാടി- 280-192-68.21-88. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളില്‍ ലിന്റല്‍, മേല്‍ക്കൂര പൊക്കത്തില്‍ എത്തിനില്‍ക്കുന്ന 190 വീടുകളുടെ നിര്‍മാണം ഫെബ്രുവരി 28നകം പൂര്‍ത്തീകരിക്കും. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട 110 വീടുകളുടെ നിര്‍മാണവും ഇതിനകം പൂര്‍ത്തിയായി. 
ലൈഫ് ഭവനപദ്ധതി പുരോഗതി ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പി.എ മജീദ്, ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സിബി വര്‍ഗീസ്, ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ പി വാണിദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി വിജയകുമാര്‍, ബി.ഡി.ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *