April 30, 2024

റോഡ് സുരക്ഷ ജീവന്‍ സുരക്ഷ: ദേശീയ റോഡ് സുരക്ഷാവാരം തുടങ്ങി

0
Img 20190204 Wa0037

   റോഡ് സുരക്ഷ ജീവന്‍ സുരക്ഷ എന്ന സന്ദേശവുമായി മുപ്പതാമത് ദേശീയ റോഡ് സുരക്ഷാവാരത്തിന്  തുടക്കമായി. ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പസാമി മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികളും യുവജനങ്ങളും റോഡുകള്‍ സാഹസിക പ്രകടനങ്ങള്‍ നടത്തുന്നതിനുളള വേദിയായി കാണരുതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പറഞ്ഞു. നിയമപാലനം നടപ്പാക്കാനെത്തുന്ന ഉദ്യോഗസ്ഥരെ ശത്രുവായി കാണുന്ന സമീപനം മാറ്റണമെന്നും അവര്‍ പറഞ്ഞു. മനുഷ്യനിര്‍മ്മിതമായ സാഹചര്യങ്ങളാണ് മിക്കപ്പോഴും അപകടം സൃഷ്ടിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ അഭിപ്രായപ്പെട്ടു. റോഡില്‍ ഒരു ജീവന്‍ പൊലിയുമ്പോള്‍ തകരുന്നത് ഒരു കുടുംബത്തിന്റെ ജീവിതവും സ്വപനങ്ങളുമാണെന്ന്  ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി മുഖ്യപ്രഭാഷണത്തില്‍ ഓര്‍മ്മപ്പെടുത്തി. ജില്ലയില്‍ ട്രാഫിക് പാര്‍ക്ക് സ്ഥാപിക്കുന്ന നടപടികള്‍ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സനിതാ ജഗദീഷ് റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ഡി.എം കെ.അജീഷ് ഓട്ടോ ഫെയര്‍ ടേബിള്‍ പ്രകാശനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അജി ബഷീര്‍, എന്‍ഫോഴ്‌മെന്റ് ആര്‍.ടി.ഒ എ.കെ രാധാകൃഷ്ണന്‍, ആര്‍.ടി.ഒ എം.പി ജെയിംസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ പ്രാഭാകരന്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.എം.ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു. 

  ജില്ലാ റോഡ് സുരക്ഷാ സമിതി,മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 10 വരെയാണ് ദേശീയ റോഡ് സുരക്ഷാവാരം നടത്തുന്നത്. ജില്ലയിലെ ഡ്രൈവിംഗ് സ്‌കൂളുകളുടെ നേതൃത്വത്തില്‍ നടത്തിയ വാഹന റാലി  കല്‍പ്പറ്റയില്‍ എ.ഡി.എം കെ.അജീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു.വാഹനറോഡ് സുരക്ഷാ ക്ലാസ്സുകള്‍, സൗജന്യ നേത്ര പരിശോധന,രക്തദാന ക്യാമ്പുകള്‍, സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പഠന ക്യാമ്പ്, ക്വിസ് പ്രോഗ്രാം, റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്ലാസ്സ്, വാഹന പരിശോധന, ബേസിക് ലൈഫ് സപ്പോര്‍ട്ട്,ട്രോമ കെയര്‍,ഫസ്റ്റ് എയ്ഡ് പരിശീലനങ്ങള്‍ തുടങ്ങിയവയും റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *