July 15, 2026

കാന്തന്‍പാറ ടൂറിസം കേന്ദ്രത്തില്‍ ഹരിതസദനം

0
haritha-sadanam1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ .. 
മൂപ്പെനാട് ഗ്രാമപ്പഞ്ചായത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാന്തന്‍പാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ 'ഹരിതസദനം' എന്ന പേരില്‍ നാച്ചുറല്‍ ഹാള്‍ തുറന്നു. അമ്പത് പേര്‍ക്ക് ഇരിക്കാവുന്ന ഹരിതസദനം നൂറു ശതമാനം പരിസ്ഥിതി സൗഹൃദമാണ്. കാന്തന്‍പാറ പുഴയോട് ചേര്‍ന്ന് ആരംഭിച്ച ഹരിതസദനം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ഉപകാരപ്രദമാവും. സബ് കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍ യമുന അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കാപ്പന്‍ ഹംസ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രബിത, ഡി.ടി.പി.സി മാനേജര്‍ ബിജു, ലൂക്കാ ഫ്രാന്‍സിസ്, വാര്‍ഡ് മെംബര്‍മാരായ പി ഹരിഹരന്‍, എ കെ റഫീഖ്, യശോദ, റസിയ ഹംസ, ഷബാന്‍, പി സി ഹരിദാസന്‍, സംഗീത രാമകൃഷ്ണന്‍, സതീദേവി എന്നിവര്‍ സംസാരിച്ചു. ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ യഹ്യാഖാന്‍ തലക്കല്‍ സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷഹര്‍ബാന്‍ സൈതലവി നന്ദിയും പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *