മുട്ടിൽ ശ്രീ സന്താന ഗോപാല മഹാവിഷ്ണു വേട്ടക്കരുമകൻ ക്ഷേത്രത്തിൽ ക്ഷേതമഹോത്സവം നാളെ മുതൽ
കല്‍പ്പറ്റ:മുട്ടിൽ ശ്രീ സന്താന ഗോപാല മഹാവിഷ്ണു വേട്ടക്കരുമകൻ ക്ഷേത്രത്തിൽ
ക്ഷേതമഹോത്സവം നാളെ മുതൽ 12 വരെ വിവിധ പരിപാടികളോടെ
ആഘാഷിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് ബ്രഹ്മശ്രീ സുനിൽ നമ്പൂതിരി
പാട് മുഖ്യകാർമ്മികത്വം വഹിക്കും.
ക്ഷേതമഹോത്സവത്തിന്റെ ഒന്നാം ദിവസമായ ഇന്ന് ക്ഷേത്ര ശുദ്ധിക്രി
യകൾനടക്കും. 07ന് ബിംബശുദ്ധികലശപൂജ, കലശാഭിഷേകം, ഇരുപത്തഞ്ച് കല
ശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി, സന്താനഗോപാല പായസഹോമം, വൈകീട്ട്
ആചാര്യവരണം, പത്മമിട്ട് പൂജ, മുളയിടൽഎന്നിവ. 07 മണിക്ക് കൊടിയേറ്റം, അത്താഴ
പൂജ, വിളക്കെഴുന്നള്ളിപ്പ്. തൃപ്പുക, സ്റ്റേജിൽ പ്രഭാഷണം, വിവിധ കലാപരിപാടി
കൾ എന്നിവ നടക്കും. 08ന് രാവിലെ ഗണപതിഹോമം, ഉഷ, പൂജ,
കാഴ്ച ശീവേലി, ദീപാരാധന, സന്ധ്യാവേല, തായമ്പക, അത്താഴപൂജ,
ശീഭൂതബലി, നവകം പഞ്ചഗവ്യാഭിഷകം, ഉച്ചപൂജ, ശീബലി, വൈകുന്നരം കാഴ്ച ശീവേലി
, തൃപ്പുക എന്നിവ. സ്റ്റേജിൽ പാറക്കൽ കലൈവാണി മ്യുസിക് സ്കൂൾ
ഒരുക്കുന്ന വിവിധ കലാരൂപങ്ങൾ, മറ്റ് കലാപരിപാടികൾ എന്നിവ നടക്കും. 09ന് രാവിലെ ഉഷ്.പൂജ, ശീഭൂതബലി, നവകം പഞ്ചഗവ്യാഭിഷകം, രാവിലെ
08. മണിക്ക് വിദ്യാരാജഗോപാലാർച്ചന .വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യകപൂജഎന്നിവ.
പിന്നീട്ഉ ച്ചപൂജ, വൈകിട്ട് പതിവു പൂജകൾ, സ്റ്റേജിൽ വിവിധ കലാപരിപാടികൾ
എന്നിവ നടക്കും. 10ന് പതിവ് പൂജകൾ, 8. 30ന് ഉത്സവബലി എന്നിവ.
വൈകുന്നേരം മുട്ടില്‍ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും പ്രൗഢഗംഭീരമായ താലപ്പൊലി ഘോഷയാത്ര .11ന് പതിവ് പൂജകൾക്ക് പുറമെ രാത്രി 08.00ന് പളളിവേട്ട എഴുന്നള്ളത്ത്
നടക്കും. 12ന് രാവിലെ പള്ളിയുണർത്തൽ ആറാട്ട് ബലി, കൊടിയിറക്കൽ
ചടങ്ങുകളോടെ ഉത്സവാഘോഷം സമാപിക്കും.ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് എം.പി. അശോക് കുമാർചെയർമാനായും, കെ.ഇ. പ്രകാശ് ജനറൽ കൺവീനറായും 61 അംഗ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തിച്ച് വരുന്നു. ഉത്സവാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന പ്രത്യേക പൂജകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. 09ന്.നടക്കുന്ന വിദ്യാരാജഗോപാലാർച്ചനയിൽ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്ക് പങ്കെടുക്കാമെന്നും ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ എം.പി. അശോകുമാർ, രാംദാസ് കളത്തിൽ, വി.കെ.സ
ജീഷ്, വി.കെ സത്യരാജ്, കെ. ശശിധരൻ നായർ എന്നിവർ പങ്കെടുത്തു.





Leave a Reply