April 17, 2026

വയനാട് സ്വദേശിയായ ആദിവാസി യുവാവിനെ പാലക്കാട് നെല്ലായി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
mews-wayanad125
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട്ടിലെ  പേരിയ സ്വദേശിയായ ആദിവാസി

യുവാവിനെ പാലക്കാട് പുഴയിൽ മരിച്ച നിലയിൽ
കണ്ടെത്തി.പേരിയ വട്ടോളി അതിരോത്തുംകര
വെള്ള(വിജയൻ) ( 40) നെയാണ് പാലക്കാട്
തിരുനെല്ലായി  പുഴയിൽ മരിച്ച നിലയിൽ
കണ്ടെത്തിയത്.വെള്ളിയാഴ്ച വീട്ടിൽ നിന്നും ഇറങ്ങിയ
ഇയാളെ മൂന്ന് ദിവസമായി
കാണാനില്ലായിരുന്നു.  പോലീസ് പരിശോധനയിൽ  ഇയാൾ 
 ധരിച്ച  വസ്ത്രത്തിൽ നിന്നും 
തിരിച്ചറിയൽ കാർഡ്
ലഭിച്ചതോടെയാണ് മൃതദേഹം
തിരിച്ചറിഞ്ഞത്. വിവിധയിടങ്ങളിൽ മിക്കപ്പോഴും
ജോലിയ്ക്കായി ഇയാൾ പോകാറുണ്ടെന്ന് ബന്ധുക്കൾ
പറഞ്ഞു.അതിരോത്തുംകര ചന്തുവിന്റെയും
അമ്മിണിയുടെയും മകനാണ്. ഭാര്യ: ലീല.
മക്കൾ:അഭിന (എസ്.എസ്.എൽ.സി  വിദ്യാർത്ഥി, , വാളാട്
ഗവ.ഹയർ സെക്കൻഡറി സ്കൂൾ),അഭിനവ് (ആറാം
ക്ലാസ്  വിദ്യാർത്ഥി. , വാളാട് ഗവ.ഹയർ സെക്കൻഡറി
സ്കൂൾ),ആവണി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *