October 17, 2026

പ്രൗഢമായ ചടങ്ങിൽ പത്മപ്രഭാ പുരസ്കാരം കല്‍പ്പറ്റ നാരായണന് സമ്മാനിച്ചു

0
IMG-20190205-WA0072
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
പത്മപ്രഭാ പുരസ്കാരം എഴുത്തുകാരനും സാഹിത്യ വിമര്‍ശകനുമായ കല്‍പ്പറ്റ നാരായണന് സമര്‍പ്പിച്ചു. കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ പൗരാവലിയുടെ സാന്നിദ്ധ്യത്തില്‍ യുക്രേനിയന്‍ എഴുത്തുകാരന്‍ ആന്ദ്രേ കുര്‍ക്കോവില്‍ നിന്നാണ് കല്‍പ്പറ്റ നാരായണന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. കവി റഫീഖ് അഹമ്മദ് പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തി. മാതൃഭൂമി ഡയറക്ടര്‍ എം.ജെ.വിജയപത്മന്‍ പുരസ്കാര ജേതാവിനെ പൊന്നാടയണിയിച്ചു. എം.വി.ശ്രേയാംസ്കുമാര്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ ജയമോഹന്‍, സി.ദിവാകരന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ആധുനിക വയനാടിന്റെ ശില്‍പ്പികളില്‍ പ്രമുഖനായ പത്മപ്രഭയുടെ പേരിലുള്ള പുരസ്കാരം ഇത് ആദ്യമായാണ് വയനാട്ടുകാരനായ ഒരു സാഹിത്യകാരന് ലഭിക്കുന്നത്. വയനാടിന്റെ നാട്ടുവഴികളിലൂടെ ഏറെ നടന്നാണ് കല്‍പ്പറ്റയിലെത്തിയതെന്ന് നാരായണന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *