April 17, 2026

തോട്ടം തൊഴിലാളികൾ പണിമുടക്കിന് തയ്യാറാകുക എ.ഐ.ടി.യു.സി

0
83pyd27y-copy
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :തോട്ടം തൊഴിലാളികളുടെ വേതന കരാർ ചർച്ച മാനേജ്മെന്റിന്റെ പിടിവാശിയും ചില ആവശ്യങ്ങൾ ഉൾക്കൊള്ളിക്കണമെന്ന നിർബന്ധമൂലം തീരുമാനമാകാതെ മുന്നോട്ട് പോവുന്നതിൽ പ്രതിഷേധിച്ച് വയനാട് തോട്ടം തൊഴിലാളി യൂണിയൻ പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭ പരിപാടികൾക്ക് തയ്യാറായകാണാമെന്ന്  എ.ഐ.ടി.യു.സി . 2018 ജനുവരി ഒന്ന് മുതൽ പുതുക്കിയ വേതനം ലഭിക്കേണ്ട തൊഴിലാളികൾ ഇപ്പോഴും പഴയ വേതനത്തിൽ തന്നെ ജോലി ചെയ്യുന്നു .പ്രതിദിനം 30 രൂപ വർദ്ധനവ് പറഞ്ഞ തോട്ടം ഉടമകൾ അതിൽ നിന്ന് മുന്നോട്ട് പോകുമ്പോൾ ചില നിബന്ധനകൾ കൂടി തീരുമാനിക്കണമെന്ന നിർദേശമാണ് മുന്നോട്ട് വെച്ചതെന്ന് കൽപ്പറ്റയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ പി.കെ മൂർത്തി,എം.ബാലചന്ദ്രൻ ,വി.യൂസഫ് എന്നിവർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *