April 17, 2026

പുള്ളിപുലി കെണിയിൽ കുടുങ്ങി ചത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പുത്തൂർവയൽ മഞ്ഞളാം കൊല്ലിയിൽ പുള്ളിപുലി കെണിയിൽ  കുടുങ്ങി ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി .കാവുമന്ദം സ്വദേശികളായ മാടകുന്ന് മേലേ കള്ളൻതോട് എസ് രതീഷ് (30) മാടക്കുന്ന് എൻ സി ചന്ദ്രൻ (47) എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത് .ഇറച്ചി ആവശ്യത്തിന് മറ്റു മൃഗങ്ങളെ പിടികൂടാൻ സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങി ചത്തത് .തോട്ടം ഉടമകൾകെതിരെയും  കേസുണ്ട് .ബുധനാഴ്ചയാണ് പുലിയെ ചത്ത നിലയിൽ കണ്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *