May 2, 2024

പ്രളയത്തിൽ തകർന്ന നാടിനെ ഉയർത്തി കൊണ്ട് വരുന്നതിന് മുൻഗണന നൽകി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.

0
Img 20190207 Wa0059
മാനന്തവാടി. :പ്രളയത്തിൽ തകർന്ന നാടിനെ ഉയർത്തി കൊണ്ട് വരുന്നതിന് മുൻഗണന നൽകി കൊണ്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.
പ്രളയാനന്തര മാനന്തവാടിക്ക് കൈതാങ്ങ് എന്ന പ്രമേയവുമായാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പൈലി നൂറ്റി ഇരുപത്തിരണ്ട് കോടി പതിനാറ് ലക്ഷത്തി പത്തൊൻപതിനായിരത്തി തൊള്ളായിരത്തി ഏഴ് രുപ വരവും നൂറ്റി ഇരുപത്തിരണ്ട് കോടി ഒൻപത് ലക്ഷത്തിനാലായിരത്തി തൊള്ളായിരത്തി ഏഴ് രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചത്.
പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കുന്നതിനും ലൈഫ് പദ്ധതിക്കും പി.എം.എ.വൈ. പദ്ധതിക്കുമായി രണ്ട് കോടി 62 ലക്ഷത്തി 78,000 രുപ ബജറ്റിൽ നീക്കി വെച്ചു.
പ്രളയത്തിൽ നാശനഷ്ടമുണ്ടാക്കിയ 50 റോഡുകളുടെ പ്രവർത്തികൾക്കായി 3 കോടി 70 ലലം രൂപയും വകയിരുത്തി.
പ്രളയത്തിൽ തകർന്ന കാർഷികമേഖലയെ ഉയർത്തി കൊണ്ട് വരാനായി കർഷകരെ സഹായിക്കാൻ 55 ലക്ഷവും കാർഷിക ഉപകരണങ്ങൾക്ക് 29,90,00 രൂപയും ബജറ്റിൽ വകയിരുത്തി. 
ഉപജീവന മാർഗ്ഗമായ ക്ഷീരമേഖലയെ ഉയർത്തി കൊണ്ടുവരാൻ കർഷകർക്ക് പാലുൽപ്പാദന ബോണസ് നൽകാൻ 90 ലക്ഷവും വിധവകളായ സ്ത്രീകളുടെ സ്വയംതൊഴിലിനും പരിശീലനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കു മാ യി ഒരു കോടി രൂപയും നീക്കിവെച്ചിറ്റുണ്ട്. വയോജനങ്ങളുടെ ചികിത്സ.ഭക്ഷണം പാർപ്പിടം പകൽ വീടുകൾ പുനർജ്ജനി പദ്ധതി അനുസരിച്ച് കിടപ്പിലായവർക്ക് കട്ടിൽ. ഭക്ഷണം മറ്റ് ഉപകരണങ്ങൾ നൽകുന്നതിന്നുമായി 53 ലക്ഷം രൂപയും കുട്ടികളുടെ അവകാശങ്ങളും ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കാനും വിദ്യാഭ്യാസ നിലവാരം ഉയർത്താനും ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ കണ്ടെത്തി അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനുമായി ബാലസൗഹ്യദ പ്രൊജക്ടിനായി 35 ലക്ഷം രുപ ബജറ്റിൽ വകയിരുത്തി.
മാലിന്യ സംസ്ക്കരണ പദ്ധതികൾക്കായി 93 ലക്ഷം രൂപയും
മൂന്ന് സി.എച്ച്.സി.കളുടെയും
 അംബേദ്ക്കർ കാൻസർ സെന്ററിന്റെയും വികസനത്തിന്നായി 45.24 ലക്ഷവും കലാസാംസ്ക്കാരിക ക്ഷേമ പ്രവർത്തനങ്ങൾക്കായി 5.5 ലക്ഷം രൂപയും പട്ടികജാതി വിദ്യാത്ഥികളുടെ ഉപരിപ0നത്തിന്നായി 27 ലക്ഷം രൂപയും പട്ടികവർഗ്ഗ വികസനവുമായി ബന്ധപ്പെട്ട് ഭവനനിർമ്മാണം, നെൽകൃഷി, സ്വയംതൊഴിൽ കണ്ടെത്തൽ എന്നിവക്കായി 3.15 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
എ.പ്രഭാകരൻ മാസ്റ്റർ –
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു.സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ കെ.കെ.സി.മൈമൂന .തങ്കമ്മ യേശുദാസ് ,ഖമർ ലൈല വെള്ളമുണ്ട .മെമ്പർമാരായഎൻ .എം.ആന്റണി, ബിന്ദു ജോൺ, ഫാത്തിമ ബീഗം 'വത്സൻ, പ്രീത രാമൻ.ദിനേശ് ബാബു. ഡാനിയേൽ ജോർജ്.സതീഷ് കുമാർ.കെ.എം.അബ്ദുള്ള ജോണി മറ്റത്തിലാനി. സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *