September 1, 2026

ജില്ലാ ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെ ആദിവാസി വൃദ്ധ മരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെ ആദിവാസി വൃദ്ധ മരിച്ചു.

മാനന്തവാടി: 

വയനാട്   ജില്ലാ ആശുപത്രിയിൽ മതിയായ  ചികിത്സ ലഭിക്കാതെ ആദിവാസി വൃദ്ധ മരിച്ചതായി പരാതി. പുതുശേരി ചെറുവടിക്കൊല്ലി പെരുവടി കോളനിയിലെ തേയി(64) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച  രാവിലെ അത്യാഹിത വിഭാഗത്തിൽ  പ്രവേശിപ്പിച്ച   രോഗിയെ വാർഡിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്.ഗുരുതരാവസ്ഥയിലായ രോഗിയെ  അത്യാഹിത വിഭാഗത്തിൽ ചികിത്സിക്കാതെ  വാർഡിലേക്ക് മാറ്റിയതാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. 
 ഇതു സംബന്ധിച്ച് കുറ്റക്കാർക്ക്    എതിരെ നടപടി സ്വീകരിച്ചാൽ മാത്രമേ മൃദദേഹം കൊണ്ടുപോവുകയുള്ളെന്ന് ബന്ധുക്കൾ പറഞ്ഞു. പിന്നീട് പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *