May 4, 2024

വയനാട് മെഡിക്കൽ കോളേജ്:ജുഡീഷ്യല്‍ അന്വേഷണം വേണം

0
Bjp Feb 8 Copy
കല്പറ്റ : വയനാട് മെഡിക്കൽ കോളേജ്  സംബന്ധിച്ച്        ജൂഡിഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി ജില്ല പ്രസിഡണ്ട് സജി ശങ്കര്‍.വയനാട് മെഡിക്കൽ കോളേജ് ജനിക്കുന്നതിന് മുൻപേ മരിച്ചു പോയി എന്നാരോപിച്ച് യുവമോർച്ച വയനാട് കളക്ടറേറ്റിന് മുൻപിൽ റീത്തുകൾ സമർപ്പിച്ച് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു വർഷം മുൻപ് സംസ്ഥാന സർക്കാർ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചപ്പോൾ വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനെ കുറിച്ച് ഒരുമണിക്കൂർ പ്രസംഗിച്ച ധനമന്ത്രി ഈ ബഡ്ജറ്റ് വന്നപ്പോൾ വയനാട് മെഡിക്കൽ കോളേജ് ഇല്ലാതാക്കിയതിനെ കുറിച്ചാണ് പ്രസംഗിച്ചത്. വയനാട്ടിലെ അതിലോല പരിസ്ഥിതി പ്രദേശമായ വൈത്തിരി വില്ലേജിൽ ഇരുപത് നിലകൾ വരെയുള്ള  കെട്ടിടങ്ങൾ ഇപ്പോഴും കെട്ടിപൊക്കുന്നുണ്ടെന്നിരിക്കെ അഞ്ചു നിലകൾ ഉള്ള മെഡിക്കൽ കോളേജിന് മാത്രം പാരിസ്ഥിതീക പ്രശ്നമുണ്ടെന്ന് പറയുന്നത് വയനാട്ടിലെ ജെനങ്ങൾ ആശങ്കയോടെയാണ് നോക്കികാണുന്നത് ഇങ്ങനെ ഒരു പഠനറിപ്പോർട്ട് ഉണ്ടാക്കിയതിന്റെ പിന്നിൽ വൻ ഗൂഢാലോചന നടന്നതായി  സജിശങ്കർ പറഞ്ഞു.  യുവമോർച്ച ജില്ല പ്രസിഡന്റ്‌ പ്രശാന്ത്മലവയൽ അധ്യക്ഷത വഹിച്ചു,  പി ജി  ആനന്ദകുമാർ, കെ പി  മധു, പി കെ  ദീപു, ധന്യരാമൻ, അരുൺ കെ കെ, റെനീഷ് ജോസഫ്,  സിനേഷ് വാകേരി, എം ആർ രാജീവ്‌ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *