September 25, 2026

കവുങ്ങിൻ തോട്ടത്തിന് തീപിടിച്ചു: ഒന്നരയേക്കർ കൃഷിയിടം കത്തി നശിച്ചു.

0
IMG-20190208-WA0048
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: 
കാര്യമ്പാടി  താഴെ മുണ്ട കുട്ടിച്ചാത്തൻ കാവിന് സമീപമാണ്  ഒന്നര ഏക്കർ കൃഷിയിടം കത്തി നശിച്ചത്. . തോമ്പ്രയിൽ അബ്രഹാമിന്റെ മൂന്ന് ഏക്കർ കവുങ്ങിൻ  തോട്ടത്തിനാണ് തീ പിടിച്ചത്.  മൂന്ന് ഏക്കറിൽ ഇഞ്ചി കൃഷിക്കായ് നിലം ഒരുക്കുന്നതിന്റെ ഭാഗമായി വെട്ടിക്കൂട്ടിയ കാടിന് തീ കൊടുത്തപ്പോൾ തീ പടർന്നതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. ഇഞ്ചി കൃഷിക്കായി
മുറിച്ചിട്ട  200 ഓളം കവുങ്ങുകളും, കൃഷിക്കായി  കൊണ്ടുവന്ന യൂക്കാലി ചപ്പും തീ ആളിക്കത്താൻ ഇടയാക്കിയെന്ന് നാട്ടുകാർ പറയുന്നു. തീ പടർന്നതോടെ  സമീപത്തെ കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും തീ പടരാതിരിക്കാൻ പ്രദേശവാസികൾ ശ്രമിച്ചതോടെയാണ് വൻ ദുരന്തം ഒഴുവായത്. വേനൽ ശക്തമായതോടെ ഉണങ്ങിയ കൃഷിയിടത്തിൽ അതിവേഗമാണ് തീ പടർന്നുകൊണ്ടിരുന്നത്. തീ നിയന്ത്രിക്കാൻ കഴിയാത്ത വിധം പടർന്നതോടെ നാട്ടുകാർ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.  അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.പി.രാമചന്ദ്രൻ, ലീഡിംഗ് ഫയർമാൻ പി.എം അനിൽ, ഫയർമാൻമാരായ കെ.സുരേഷ്, കെ.എസ് രജ്ഞിത്ത്, കെ.പി ഫൈസൽ, ജയൻ എന്നിവരുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ നിയന്ത്രണ   വിധേയമാക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *