May 4, 2024

എം.എസ്.എഫ് ദേശീയ ക്യാമ്പിന് വയനാട്ടില്‍ തുടക്കം

0
Img 20190208 Wa0043
കല്‍പ്പറ്റ:   രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന എം.എസ്.എഫ് ദേശീയ ത്രിദിന റസിഡന്‍ഷ്യല്‍ നേതൃപരിശീലന ക്യാമ്പ് റഹ്ബര്‍ സമ്മിറ്റിന് വയനാട് കൂളിവയല്‍ സൈന്‍ എച്ച്.ആര്‍.ഡി സെന്ററില്‍ തുടക്കമായി. ക്യാമ്പിന് തുടക്കം കുറിച്ച് എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി.അഷ്‌റഫലി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ഐസ് ബ്രേക്കിംഗ് സെഷന് റാഷിദ് ഗസ്സാലി നേതൃത്വം നല്‍കി. ജാര്‍ഖണ്ഡ്, പഞ്ചാബ്, ബംഗാള്‍, ബീഹാര്‍, തമിഴ്‌നാട്, തെലുങ്കാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, ആസ്സാം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യത്തെ മികച്ച സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്‌ലവരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.  വൈകിട്ട് നടന്ന പ്രതിനിധികള്‍ക്കുള്ള സ്വീകരണ യോഗം സി. മമ്മൂട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി നേതാവ് എന്‍ ഷംസുദ്ദീന്‍ അബൂക്കര്‍ ചെന്നൈ, മുസ്്‌ലിം ലീഗ് നേതാവ് റസാഖ് കല്‍പ്പറ്റ, എം.എസ.എഫ് കേരള സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, സംസാരിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് അര്‍ഷദ് സ്വാഗതവും ദേശീയ സെക്രട്ടറി ശമീര്‍ ഇടിയാട്ടില്‍ നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ ഉദ്ഘാടനം  മുസ്്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി നിര്‍വ്വഹിക്കും.  വിവിധ സെഷനുകളില്‍ മുസ്്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, ബഷീര്‍ ഹുദവി, ഡോ. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *