August 12, 2026

വിജയജ്വാല പദ്ധതി രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചു.

0
IMG-20190208-WA0051
By ന്യൂസ് വയനാട് ബ്യൂറോ
പനമരം:.ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് വിദ്യാർഥികൾക്കായി നടത്തുന നീന്തൽ പരിശീലന പരിപാടിയായ വിജയജ്വാല പദ്ധതിയുടെ രണ്ടാം ഘട്ടം ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് ഹൈസ്ക്കൂളിലെ നീന്തൽ കുളത്തിൽ ആരംഭിച്ചു. ജില്ലയിലെ തിരഞ്ഞെടുത്ത 12 സ്കുളുകളിലെ 7മുതൽ 9 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്ക് മുൻഗണന നൽകി നടപ്പാക്കുന്ന നീന്തൽ പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടമാണ് ഇന്നലെ ആരംഭിച്ചത്. ഓരോ സ്കൂളിൽ നിന്നും ആദ്യം രജിസ്റ്റർ  ചെയ്ത 50 കുട്ടികൾക്കാണ് സൗജന്യ പരിശീലനത്തിന് അവസരം ലഭിച്ചത്. രണ്ടാം ഘട്ട പരിശീലനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ. ദേവകി ഉദ്ഘാടനം ചെയ്തു.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൽ ഫാ.ബിജു മുടമ്പള്ളി, ഫാ.വർഗീസ് പന്തപ്പള്ളി, മാനന്തവാടി വി എച്ച് എസ് ഇ പ്രിൻസിപ്പാൽ വി.ജെ.റോയി, എസ് കൃഷ്ണകുമാർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ റോയ് മാത്യു എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *