May 9, 2026

വയനാടിന്റെ പുനര്‍ നിര്‍മ്മാണം: യൂണീസെഫ്- വികാസ് പീഡിയ ഏകദിന ശില്‍പശാല 13ന് കല്‍പ്പറ്റയില്‍

0
IMG-20190209-WA0019
By ന്യൂസ് വയനാട് ബ്യൂറോ
വയനാടിന്റെ പുനര്‍ നിര്‍മ്മാണം: യൂണീസെഫ്, വികാസ് പീഡിയ 
ഏകദിന ശില്‍പശാല 13ന് കല്‍പ്പറ്റയില്‍
കല്‍പ്പറ്റ : പ്രളയാനന്തരം ഉള്ള വയനാടിന്റെ പുനര്‍ നിര്‍മ്മാണവും
തുടര്‍ന്ന് വയനാടിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും
ആവശ്യമായ പദ്ധതികളുടെ ആസൂത്രണത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന ഏകദിന
ശില്‍പശാല 13ന് കല്‍പ്പറ്റ ആസൂത്രണ ഭവനിലെ എ.പി.ജെ. ഹാളില്‍ നടക്കും.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യൂണിസെഫിന്റെയും
കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഐ.ടി. മന്ത്രാലയത്തിന് കീഴിലുള്ള
വികാസ്പീഡിയ പോര്‍ട്ടലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി
സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെയും  വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി പോലുള്ള  സന്നദ്ധ സംഘടനകളുടെയും മറ്റ് വിവിധ ഏജന്‍സികളുടെയും
നേതൃത്വത്തില്‍  നിരവധി പദ്ധതികളാണ് വയനാട്ടില്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കാര്‍ഷിക – പരിസ്ഥിതി – ജല മേഖലകളെ
പുരോഗമനപരമായി  ബാധിക്കുന്ന പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യൂണിസെഫിന്റെ
നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്. വയനാട് സോഷ്യല്‍ സര്‍വ്വീസ്
സൊസൈറ്റിയുടെയും മറ്റ് വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ഈ
മേഖലയില്‍ ഫലപ്രദമായ ഇടപെടലുകളും നടന്നുവരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്
ശില്‍പശാല സംഘടിപ്പിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന
പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുതിയ
പദ്ധതികള്‍ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യും. ജനപ്രതിനിധികള്‍,
ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ
ഉദ്ദേശിച്ചാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. പ്രളയാനന്തര വയനാട്: മണ്ണ്,
ജലം, പരിസ്ഥിതി എന്ന വിഷയത്തില്‍ പി.യു.ദാസും, പ്രളയ പുനരധിവാസ
പ്രവര്‍ത്തനം: വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഇടപെടലുകള്‍ എന്ന
വിഷയത്തില്‍ എന്‍.ജെ. ചാക്കോയും, പരിസ്ഥിതി സംരക്ഷണം വയനാട്ടില്‍
യൂണിസെഫിന്റെ  ഇടപെടല്‍ എന്ന വിഷയത്തില്‍ യൂണിസെഫ് വാട്ടര്‍ & സാനിറ്റേഷന്‍
കോര്‍ഡിനേറ്റര്‍ അലക് ലോബോയും ക്ലാസെടുക്കും. ശില്‍പശാല രാവിലെ 10ന്  കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷ തമ്പി  ഉദ്ഘാടനം ചെയ്യും.വൈകുന്നേരം 4.30-ന് 
മാനന്തവാടി രൂപത പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി
ആരംഭിക്കുന്ന ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടനവും, കാരിത്താസ് ഇന്ത്യ സമഗ്ര
പ്രളയ പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം, ശില്‍പശാലയുടെ സമാപന സമ്മേളനം
ഉദ്ഘാടനവും മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിക്കും.
വികാസ് പീഡിയ മികച്ച ഓഫ്‌ലൈന്‍ വളണ്ടിയര്‍മാരായ ജയ്‌സണ്‍ ഫിലിപ്പ്,
ഇ.ജെ.ജോഫര്‍, സി.ഡി.സുനീഷ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.സബ്
കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികൾ ,ജനപ്രതിനിധികൾ എന്നിവർ സംബന്ധിക്കും. ശില്പശാലയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9656347995 എന്ന നമ്പറിൽ ബന്ധ പ്പെടണം. 
വാര്‍ത്താസമ്മേളനത്തില്‍ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍
ഫാ. പോള്‍ കൂട്ടാല,
പ്രോഗ്രാം ഓഫീസര്‍ പി.എ.ജോസ്, വികാസ്പീഡിയ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍
സി.വി.ഷിബു എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *