May 9, 2026

ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി: മാധ്യമ ശില്പശാല ഞായറാഴ്ച കൽപ്പറ്റയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
 ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി:    
മാധ്യമ ശില്പശാല
 ഞായറാഴ്ച
കൽപ്പറ്റ: പൊതു വിദ്യാഭ്യാസ വകുപ്പ്   വയനാട് ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിിയുടെ ഭാഗമായി നടത്തുന്ന   
മാധ്യമ ശില്പശാല
 ഞായറാഴ്ച കൽപ്പറ്റ 
 എസ്.കെ.എം.ജെ. ഓഡിറ്റോറിയത്തിൽ നടക്കും.    മാധ്യമങ്ങളുടെ അണിയറപ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്. 
നമുക്കറിയില്ല.  ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ജില്ലാ കോഡിനേറ്റർ എം. സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് പരിപാടി. രാവിലെ 
9.30- ന് രജിസ്ട്രേഷനോടെ ശില്പശാല ആരംഭിക്കും. പത്രരൂപകല്പനയുടെ അണിയറ പ്രവർത്തനം എന്ന വിഷയത്തിൽ മലയാള മനോരമ കണ്ണൂർ സീനിയർ റിപ്പോർട്ടർ 
ജിതിൻ ജോസ്,  സമുഹത്തിൽ ദൃശ്യ മാധ്യമങ്ങളുടെ സ്വാധീനം  എന്ന വിഷയത്തിൽ മാതൃഭൂമി സീനിയർ റിപ്പോർട്ടർ  എം. കമൽ ,
 വിദ്യാർത്ഥികളും  നവമാധ്യമങ്ങളും എന്ന വിഷയത്തിൽ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി. ഷിബു, ലിംഗസമത്വവും മാധ്യമങ്ങളും എന്ന വിഷയത്തിൽ  ജേണലിസം അധ്യാപിക യു.ബി. സംഗീത എന്നിവർ ക്ലാസുകൾ എടുക്കും. വൈകുന്നേരം നാല് മണിക്ക് സമാപിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *