May 10, 2026

മുപ്പത് കിലോ കഞ്ചാവ് ബാവലിയിൽ നിന്ന് പിടികൂടിയ സംഭവം: അന്വേഷണം വഴിമുട്ടി.

0
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം:  മുപ്പത് കിലോ കഞ്ചാവ് ബാവലിയിൽ നിന്ന് പിടികൂടിയ സംഭവം അന്വേഷണം വഴിമുട്ടി   കഴിഞ്ഞ 13 നാണ് ബാവലിയിൽ നിന്ന് 30 കിലോ കഞ്ചാവും സ്വിഫ്റ്റ് കാറും വാഹന പരിശോധനയിൽ എക്സൈസ് പിടികൂടിയത് . എന്നാൽ ഇതുവരെ  കഞ്ചാവ് കടത്തിയ ആളെ  എക്സൈസ് അറസ്റ്റ് ചെയ്യാതെ അനാസ്ഥ കാണിക്കുന്നതായാണ് ആരോപണം. വാഹനത്തിന്റെ ഉടമയും കാഞ്ചാവ് കടത്തിയ വ്യക്തി, പ്രതിയുടെ  സ്ഥലം, അയാളുടെ വീട് എല്ലാം  തന്നെ എക്സൈസ് സംഘത്തിന് അറിയാമായിരിന്നിട്ടും ഒരു തുമ്പും ഇല്ലാതെ വട്ടം കറങ്ങുകയാണ് എക്സൈസ് അധികൃതർ.  നിലവിൽ അന്വേഷണം ജില്ലയിലെ എക്സൈസ് അസിസ്റ്റന്റ്  കമ്മീഷണർക്കാണ് .എന്നാൽ അനങ്ങാപാറ നയമാണ് ഉന്നത ഉദ്യോഗസ്ഥൻ സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. വാഹന പരിശോധനയിൽ നിർത്താതെ പോയ കാറിനെ പിൻതുടർന്നാണ് സംഘം പിടികൂടിയത്. കഞ്ചാവ് കടത്തിയ ആൾക്ക് ജില്ലയിലും മറ്റ് സ്ഥലങ്ങളിലും സ്ഥിരമായ ഏജന്റുമാരും മറ്റ് കണ്ണികളും ഉണ്ടെന്നാണ് വിവരം. അന്വേഷണം ഡെപ്യൂട്ടി കമ്മീഷണർ ആയതിനാൽ കീഴ് ഉദ്യോഗസ്ഥർക്ക് അനങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ബൈരകുപ്പ ആനമാളം സ്വദേശിയാണ് കഞ്ചാവ് കടത്തിയതെന്ന് അറിഞ്ഞിട്ടും അന്വേഷണ സംഘം തുമ്പില്ലന്ന മട്ടിലാണുള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *