May 9, 2026

ഉന്നത വിദ്യാഭ്യാസ മേഖലയെ മോദി സർക്കാർ അട്ടിമറിച്ചു: കെ.സി.റോസക്കുട്ടി ടീച്ചർ.

0
IMG-20190209-WA0036
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:   ഉന്നത വിദ്യാഭ്യാസ  മേഖലയെയും രാജ്യത്തെ അഭിമാനകരമായി നിൽക്കുന്ന സർവ്വകലാകളെയും തകർക്കുന്ന വിദ്യാഭ്യാസ നയമാണ് നരേന്ദ്ര മോഡി സർക്കാർ പിന്തുടരുന്നതെന്ന് കെ.സി.റോസക്കുട്ടി ടീച്ചർ പറഞ്ഞു.  സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ രാജ്യം ഭരിച്ച കോൺഗ്രസ്സ്  ഗവൺമെന്റുകളാണ്   ഐ. ഐ. ടി. യും ഐ.ഐ. എം – അടക്കമുള്ള ഉന്നത  വിദ്യാഭ്യാസ കേന്ദ്രങ്ങൾ  ഇന്ത്യയിൽ സ്ഥാപിച്ചത്.രാജ്യത്തിനകത്തു തന്നെ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ  സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുള്ളത്  വികസീത  രാജ്യങ്ങൾ തന്നെ മാതൃക യാക്കിയിട്ടുള്ളതാണ്  . എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി  ഉന്നത വിദ്യാഭ്യാസ മേഖലക്ക് അനുവദിക്കുന്ന ഫണ്ട് വെട്ടിക്കുറയ്ക്കുകയും  കാവി വൽക്കരണം സർവ്വ മേഖലകളിലേക്കും വ്യാപീപ്പിക്കുകയുമാണ് മോഡി സർക്കാർ ചെയ്യുന്നതെന്നും  അവർ പറഞ്ഞു.   സുൽത്താൻ ബത്തേരിയിൽ വെച്ച് നടക്കുന്ന കേരള പ്രൈവറ്റ്  കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു   മുൻ എം.എൽ.എ. കെ.സി റോസക്കുട്ടി ടീച്ചർ .

 കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡണ്ട്  ഡോ.  ജയചന്ദ്രൻ  കീഴോത്ത് അദ്ധ്യക്ഷത  വഹിച്ച ചടങ്ങിൽ കെ.പി. സി.സി. മെംബർ പി.പി. ആലി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി യു. അബ്ദുൾ  കലാം,  സംസ്ഥാന  ട്രഷറർ ഡോ. കെ.എം. നസീർ, ഡോ. ജി.ജി, ഡോ. ജോബി തോമസ്, സി. അഷ്റഫ് , സി.എ. ഗോപി. പി. എ. മത്തായി, പി.കബീർ, സിബി ജോസഫ്, സബീൻ ബേബീ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *