വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കണം: പാലിയേറ്റീവ് വളണ്ടിയേഴ്സ് കോഡിനേഷൻ കമ്മറ്റി
കല്പറ്റ: പിന്നോക്ക ജില്ലയായ വയനാട് വൃക്കരോഗം, ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന ആദിവാസികളടക്കമുള്ള പാവപ്പെട്ട രോഗികളൂടെ ഏക പ്രതീക്ഷയായിരുന്ന വയനാട് മെഡിക്കൽ കോളേജിന്റെ നിർമ്മാണത്തിലുള്ള തടസ്സങ്ങൾ നീക്കി എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജ് യാഥാർത്യമാക്കണ മെന്നും. മെഡിക്കൽ കോളേജ് പ്രവർത്തനമാരംഭിക്കുന്നത് വരെ ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളേജിന്റെ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ താലുക്ക് ആശുപത്രിയായി ഉയർത്തണമെന്നും
സർക്കാർ തല പാലിയേറ്റീവ് വളണ്ടിയേഴ്സ് ജില്ലാ കോഡിനേഷൻ കമ്മറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ ചെയർമാൻ അസൈനാർ പനമരം അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വേലായുധൻ ചുണ്ടേൽ, ചിത്രകുമാർ വൈത്തിരി,ജിതേഷ് ബത്തേരി, ഷെപേർഡ്,മനോജ്, എന്നിവർ സംസാരിച്ചു.





Leave a Reply