April 29, 2024

ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി: മാധ്യമ ശില്പശാല സംഘടിപ്പിച്ചു.

0
Img 20190210 Wa0021
കൽപ്പറ്റ: പൊതു വിദ്യാഭ്യാസ വകുപ്പ്   വയനാട് ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി
  കൽപ്പറ്റ
 എസ്.കെ.എം.ജെ. ഓഡിറ്റോറിയത്തിൽ വെച്ച് മാധ്യമ ശില്പശാല സംഘടിപ്പിച്ചു. .    മാധ്യമങ്ങളുടെ അണിയറപ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. . പരിപാടി  ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി  ജി.അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. എസ്.കെ. എം.ജെ. സ്കൂൾ  ഹെഡ്മാസ്റ്റർ അനിൽ കുമാർ അധ്യക്ഷത വഹിച്ചു.
 ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ജില്ലാ കോഡിനേറ്റർ എം. സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് പരിപാടി  നടന്നത്. . രാവിലെ
 രജിസ്ട്രേഷനോടെ ശില്പശാല ആരംഭിച്ചു. . പത്രരൂപകല്പനയുടെ അണിയറ പ്രവർത്തനം എന്ന വിഷയത്തിൽ മലയാള മനോരമ കണ്ണൂർ സീനിയർ റിപ്പോർട്ടർ
ജിതിൻ ജോസ്,  സമുഹത്തിൽ ദൃശ്യ മാധ്യമങ്ങളുടെ സ്വാധീനം  എന്ന വിഷയത്തിൽ മാതൃഭൂമി സീനിയർ റിപ്പോർട്ടർ  എം. കമൽ ,
 വിദ്യാർത്ഥികളും  നവമാധ്യമങ്ങളും എന്ന വിഷയത്തിൽ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി. ഷിബു, ലിംഗസമത്വവും മാധ്യമങ്ങളും എന്ന വിഷയത്തിൽ  ജേണലിസം അധ്യാപിക യു.ബി. സംഗീത എന്നിവർ ക്ലാസുകൾ എടുത്തു. . വിവിധ സ്കൂളുകളിൽ നിന്നുള്ള ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *