April 17, 2026

ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി: മാധ്യമ ശില്പശാല സംഘടിപ്പിച്ചു

0
SILPASHALA
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പൊതു വിദ്യാഭ്യാസ വകുപ്പ്   വയനാട് ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി    
  കൽപ്പറ്റ 
 എസ്.കെ.എം.ജെ. ഓഡിറ്റോറിയത്തിൽ വെച്ച് മാധ്യമ ശില്പശാല സംഘടിപ്പിച്ചു. . ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി ജി. അലക്സാണ്ടർ ക്ലാസ്സ് എടുത്തു. എസ്.കെ. എം.ജെ. സ്കൂൾ പ്രധാനാധ്യാപകൻ അനിൽകുമാർ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ചാനൽ റിപ്പോർട്ടർ എം. കമൽ മുഖ്യാതിഥിയായിരുന്നു.  ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ജില്ലാ കോഡിനേറ്റർ എം. സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് പരിപാടി  നടന്നത്
   മാധ്യമങ്ങളുടെ അണിയറപ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. . 
. . രാവിലെ 
 രജിസ്ട്രേഷനോടെ ശില്പശാല ആരംഭിച്ചു. . പത്രരൂപകല്പനയുടെ അണിയറ പ്രവർത്തനം എന്ന വിഷയത്തിൽ മലയാള മനോരമ കണ്ണൂർ സീനിയർ റിപ്പോർട്ടർ 
ജിതിൻ ജോസ്,  സമുഹത്തിൽ ദൃശ്യ മാധ്യമങ്ങളുടെ സ്വാധീനം  എന്ന വിഷയത്തിൽ മാതൃഭൂമി സീനിയർ റിപ്പോർട്ടർ  എം. കമൽ ,
 വിദ്യാർത്ഥികളും  നവമാധ്യമങ്ങളും എന്ന വിഷയത്തിൽ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി. ഷിബു, ലിംഗസമത്വവും മാധ്യമങ്ങളും എന്ന വിഷയത്തിൽ  ജേണലിസം അധ്യാപിക യു.ബി. സംഗീത എന്നിവർ ക്ലാസുകൾ എടുത്തു. . വിവിധ സ്കൂളുകളിൽ നിന്നുള്ള ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *