August 14, 2026

മെന്റർ ടീച്ചർമാർക്ക് ശില്പശാല നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
കർഷക ആദിവാസി സൗഹൃദ ഹരിത മണ്ഡലം പദ്ധതിയായ പച്ചപ്പിന്റെ ഭാഗമായി ജില്ലയിലെ ആദിവാസി മെന്റർ ടീച്ചർമാർക്കായി ശില്പശാല നടത്തി. കൽപ്പറ്റ മുനിസിപ്പൽ ടൗൺഹാളിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗോത്രബന്ധു പദ്ധതി പ്രകാരം നിയമിതരായ മെന്റർ ടീച്ചർമാരുടെ സേവനം ആദിവാസി സമൂഹത്തിൽ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക പുരോഗതി കൈവരിക്കാൻ സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്. സർക്കാരിന്റെ വിവിധ പദ്ധതികൾ ആദിവാസി സമൂഹത്തിൽ എത്തിക്കാൻ മെന്റർ ടീച്ചർമാരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 
    പച്ചപ്പ് പദ്ധതി കോ-ഓർഡിനേറ്റർ കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വിമുക്തി ബോധവത്ക്കരണ ക്ലാസിന് സിവിൽ എക്‌സസൈസ് ഓഫീസർ വി.കെ സുരേഷ് നേതൃത്വം നൽകി. കെ.പി സനിൽകുമാർ, പഴശ്ശി ഡയറക്ടർ ബോർഡ് അംഗങ്ങളായ വാസുദേവൻ, സീതബാലൻ, എ.എ. ചന്തു, കെ.മരക്കാർ, പച്ചപ്പ് പദ്ധതി അസിസ്റ്റൻറ് കോ-ഓർഡിനേറ്റർ സി.എം. സുമേഷ് എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *