September 25, 2026

റേഡിയോ ദിന ആഘോഷത്തിൽ സാഹിത്യഅക്കാദമി പുരസ്കാരം നേടിയ മംഗലശ്ശേരി മാധവന്‍ മാസ്റ്ററിനെ ആദരിച്ചു

0
IMG-20190214-WA0019
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയിലെ ഏകറേഡിയോ സ്റ്റേഷനായ കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയില്‍ ലോക റേഡിയോ ദിനം സമുചിതമായി ആഘോഷിച്ചു. സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ.ബിജോ കറുകപ്പളളിയും ശ്രോതാക്കളും തമ്മിലുളള തത്സമയ സംവാദ പരിപാടി ദിനാചരണത്തെ വ്യത്യസ്തമാക്കി. ശ്രോതാക്കള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തത്സമയം പങ്കുവെക്കുന്നതിന് ഒരുമണിക്കൂര്‍ നീളുന്ന ഫോണ്‍ ഇന്‍ പരിപാടിയാണ് സംഘടിപ്പിച്ചത്. കാലഘട്ടത്തിന്‍റെ മാധ്യമമായി റേഡിയോയെ നിലനിര്‍ത്തുന്നതിന് ആവശ്യമായ ഒട്ടനവധി നിര്‍ദേശങ്ങളാണ് ശ്രോതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായത്.
മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുളള കേരള സാഹിത്യഅക്കാദമിയുടെ ആദരവ് ഏറ്റുവാങ്ങിയ മംഗലശ്ശേരി മാധവന്‍ മാസ്റ്ററിനെ റേഡിയോ ദിനാഘോഷ പരിപാടിയില്‍ ആദരിച്ചു. സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ.ബിജോ കറുകപ്പളളി പൊന്നാടയണിയിച്ചു. ഫാ.മനോജ് കാക്കോനാല്‍, ഫാ.ബിവാള്‍ഡിന്‍, സി.പെറ്റി തേരേസ് എസ്.എ.ബി.എസ്. എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *