April 20, 2024

ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഒന്നര പതിറ്റാണ്ട് പിന്നിട്ട് ഉദയ ഫുട്ബോൾ 15-ന് തുടങ്ങും.

0
Img 20190213 Wa0041
.

മാനന്തവാടി: കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വയനാടിന്റ് സ്വന്തം ലോകകപ്പ്  ഉദയ ഫുട്ബോൾ ജീവകാരുണ്യ പ്രവർത്തനത്തിന്റ് ഒന്നര പതിറ്റാണ്ട് പിന്നിടുന്നു. വള്ളിയൂർക്കാവ് മൈതാനിയിൽ നടക്കുന്ന വയനാടിന്റെ  കാൽപന്ത് കളി പതിനഞ്ചാം വയസ്സിലേക്ക്. കാണികളിൽ നിന്നും സംഭാവന കൂപ്പണിലൂടെ ലഭിക്കുന്ന തുച്ചമായ തുകയുൾപ്പെടെ  വിനിയോഗിച്ചാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ വർഷം തോറും നടത്തി വരുന്നത്.നിർദ്ധനരായ രോഗികൾക്ക് അന്നവും മരുന്നും, കിടപ്പിലായ രോഗികൾക്ക് സ്ഥിര വരുമാനമെന്ന നിലയിൽ കറവപ്പശുക്കൾ, വീൽ ചെയറുകൾ, സ്ട്രച്ചറുകൾ, ജില്ലാ ആശുപത്രി ഡയാലിസിസ് യൂണിറ്റിന്റ് അധിക ഷിഫ്ടിനായി 5 ലക്ഷത്തോളം രൂപ എന്നിവയെല്ലാം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട കാഴ്ചയാകുന്നു. ഈ വർഷം കുടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കാണ് ഉദയ ഫുട്ബോൾ ഇറങ്ങി ചെല്ലുന്നത്. വർഷം തോറും നൽകി വരുന്ന പ്രവർത്തനങ്ങൾക്ക് പുറമെ 6 നിർദ്ധനരായ പെൺകുട്ടികൾക്കുള്ള കല്യാണ ചിലവും, പ്രളയത്തിൽ വീട് നഷ്ട്ടപ്പെട്ട 4 പേർക്ക് വീടും സ്ഥലവും ടൂർണ്ണമെന്റിനോട് അനുബന്ധിച്ച് നൽകുന്നു. അശരണരുടെയും നി രാലംബരുടെയും വ്യക്ക രോഗികളുടെയും ആശ്വാസമാവുകയാണ് ഉദയ ഫുട്ബോൾ.കേരളത്തിനകത്തും പുറത്തുമുള്ളവരും, വിദേശ താരങ്ങളുമെല്ലാം ഈ ഫുട്ബോൾ മാമാങ്കത്തിൽ മാറ്റുരക്കുന്നു. ഏറ്റെടുത്ത ജീവകാരുണ്യം ഫൈനൽ ദിവസം തന്നെ ആയിരങ്ങളെ സാക്ഷിയാക്കി നൽകുന്നു. പതിനാറാമത് ഉദയ ഫുട്ബോളിന് ഫെബ്രുവരി 15ന് തുടക്കമാകും. ഇനിയുള്ള ദിവസങ്ങളിൽ വള്ളിയൂർക്കാവിലുരുളുന്ന ഒരോ പന്തിലും ജീവ കാരുണ്യത്തിന്റ് തുടിപ്പുകളാണ് ഉള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *