April 16, 2024

കബനി തടത്തിലെ പ്രളയബാധിതരുടെ കണ്‍വന്‍ഷന്‍ നാളെ പടിഞ്ഞാറെത്തറയില്‍

0
 കല്‍പ്പറ്റ: കബനി തടത്തിലെ പ്രളയബാധിതരുടെ കണ്‍വന്‍ഷന്‍ നാളെ(16) ഉച്ചകഴിഞ്ഞു രണ്ടിനു പടിഞ്ഞാറെത്തറ സാംസ്‌കാരിക നിലയത്തില്‍ ചേരും. വയനാട് പ്രകൃതി സംരക്ഷണ സമിതി, ബാണാസുര പ്രകൃതി സംരക്ഷണ സമിതി, ചങ്ങാതിക്കൂട്ടം വാട്ട്‌സാപ്പ് കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. പരിസ്ഥിതി പ്രവര്‍ത്തകരായ ടി.വി. സജീവ്, എസ്.പി. രവി, സുമ വിഷ്ണുദാസ് തുടങ്ങിയവര്‍ പ്രസംഗിക്കും. 
ജില്ലയുടെ കാര്‍ഷിക സുരക്ഷയുടെയും കാര്‍ഷിക സമൃദ്ധിയുടെയും ആധാരമായ കബനിനദിയും കൈവഴികളും വന്‍ നാശം നേരിടുകയാണ്. അനിയന്ത്രിത ടൂറിസം, കരിങ്കല്‍ ഖനനം, നെല്‍വയലുകളും  തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കല്‍, നദീതീര കൈയേറ്റം എന്നിവ നിര്‍ബാധം തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് കണ്‍വന്‍ഷനെന്നു പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനു ബാണാസുര സാഗര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതുമൂലം ഉണ്ടായ എല്ലാ നഷ്ടങ്ങളും കെഎസ്ഇബി പരിഹരിക്കുക, കടമാന്‍ തോട്ടില്‍ വേനല്‍ക്കാല നീരൊഴുക്കു ഉറപ്പുവരുത്തുക, പ്രളയങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രക്ഷോഭത്തിനു കണ്‍വന്‍ഷന്‍ രൂപം നല്‍കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *