May 9, 2026

ജമ്മു കാശ്മീരിലെ ചാവേറാക്രമണത്തിൽ വയനാട് സ്വദേശിയായ സി.ആർ. പി.എഫ്. ജവാൻ വസന്തകുമാറിന് വീരമൃത്യു.

0
IMG-20190215-WA0001
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: നാല്പത്തി മൂന്ന് പേരുടെ ജീവൻ അപഹരിച്ച ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തിൽ വയനാട് സ്വദേശിയായ സി.ആർ. പി. എഫ് ജവാനും. വൈത്തിരി വെറ്ററിനറി സർവ്വകലാശാലക്ക് സമീപം താമസിക്കുന്ന വാഴകണ്ടി  വാസുദേവന്റെയും ശാന്തയുടെയും  മകൻ വി.വി. വസന്തകുമാറാണ് സഹ പ്രവർത്തകരായ സൈനികർക്കൊപ്പം മീരമൃത്യു വരിച്ചത്. സി. ആർ.പി.എഫ്. 82-ാം ബറ്റാലിയൻ അംഗമാണ്. വസന്തകുമാർ ഉൾപ്പടെ  42 ജവാൻമാർ സഞ്ചരിച്ച സി.ആർ. പി.എഫിന്റെ 76 -ാം നമ്പർ ബറ്റാലിയന്റെ എച്ച്.ആർ.  49 എഫ്. 0637 ബസാണ് ചാവേറാക്രമണത്തിൽ പൂർണ്ണമായി തകർന്നത്. കൈമൽ സിംഗ് എന്ന ജവാനായിരുന്നു ബസിന്റെ ഡ്രൈവർ. ശ്യാംബാബു ,അശ്വിനികുമാർ കൊച്ചി, പ്രദീപ് കുമാർ ,അജയ്കുമാർ, മഹേഷ് കുമാർ, തുടങ്ങി 42 പേരും രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായി.
ഷീനയാണ് വസന്തകുമാറിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.ഒരു  സഹോദരിയുമുണ്ട്. ‘
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *