August 17, 2026

സണ്‍ഡേ സ്‌കൂള്‍ അധ്യാപക സംഗമം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി : എം.ജെ.എസ്.എസ്.എ.യുടെ ശതാബ്ധി ആഘോഷത്തോടന്ധിച്ച് വടക്കന്‍
മേഖല അധ്യാപക സംഗമം 17ന് ഞായറാഴ്ച 10.30ന് മീനങ്ങാടി സെന്റ് മേരീസ്
സുനോറോ പള്ളിയില്‍ നടക്കും. ജനറല്‍ സെക്രട്ടറി ഷെവലിയര്‍ എം.ജെ.
മാര്‍ക്കോസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഫാ. വര്‍ഗ്ഗീസ് കാട്ടുചിറ
അദ്ധ്യക്ഷത വഹിക്കും. ഫാ. ജേക്കബ് തോമസ് പതാക ഉയര്‍ത്തും.
സെക്രട്ടറിമാരായ എല്‍ദോ ഐസക്, റോയി തോമസ്, ട്രഷറര്‍ പി.വി.ഏലിയാസ്,
ഡയറക്ടര്‍ പി.വി.സജീഷ്, കെ.വി. സനോജ്, എം.വൈ. ജോര്‍ജ്ജ്, അനില്‍
കീച്ചേരി, പി.വി.ജേക്കബ്, പി.വി. സ്‌കറിയ, കെ.ടി. ബെന്നി, ടി.ബി.ഏലിയാസ്
എന്നിവര്‍ പ്രസംഗിക്കും. പ്രളയ ദുരിതത്തില്‍ പെട്ടവര്‍ക്കുള്ള സഹായങ്ങള്‍
സംഗമത്തില്‍ വിതരണം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *