April 18, 2024

മുഖം ഒരു നോക്ക് കാണാൻ കഴിയാതെ വസന്തകുമാറിന്റെ അമ്മയും ഭാര്യയും മക്കളും : ബഹുമതികളോടെ സഹപ്രവർത്തകന് അന്ത്യാഞ്ജലി അർപ്പിച്ച് സൈന്യം

0
Img 20190216 Wa0059
മുഖം ഒരു നോക്ക് കാണാൻ കഴിയാതെ അമ്മയും ഭാര്യയും മക്കളും : ബഹുമതികളോടെ സഹപ്രവർത്തകന് അന്ത്യാഞ്ജലി അർപ്പിച്ച് സൈന്യം


സി.വി. ഷിബു. 

കൽപ്പറ്റ: ചിന്നി ചിതറിയ മൃതദേഹം സൈനിക പേടകത്തിലാക്കി  വീട്ടിലെത്തിച്ചപ്പോൾ 
മുഖം ഒരു നോക്ക് കാണാൻ കഴിയാതെ അമ്മയും ഭാര്യയും മക്കളും    വിതുമ്പി. 

ബഹുമതികളോടെ സഹപ്രവർത്തകന് അന്ത്യാഞ്ജലി അർപ്പിച്ച സൈന്യത്തിന് പോലും സങ്കട മടക്കാനായില്ല. 
കാശ്മീരിലെ  പുൽവാമയിൽ ചാവേറാക്രമണത്തിൽ മരിച്ച ലക്കിടി സ്വദേശി ഹവിൽദാർ  വി.വി.  വസന്തകുമാറിന് നാടൊന്നാകെ  യാത്രാമൊഴി നൽകി. പൂർണ്ണ ഔദ്യോഗിക – സൈനിക  ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
– കണ്ട് നിൽക്കുന്ന ആരുടെയും കരളലിയിക്കുന്ന രംഗങ്ങളായിരുന്നു ലക്കിടിയിലും മുക്കം കുന്നിലും കാണാനുണ്ടായിരുന്നത്. ദേശ സ്നേഹികളായ ഒരാൾക്കും  സഹിക്കാവുന്നതായിരുന്നില്ല ഹവിൽദാർ    വി.വി. വസന്തകുമാറിന്റെ അന്ത്യയാത്ര.
 ഒന്നര പതിറ്റാണ്ടിലേറെ രാജ്യത്തിന്റെ സുരക്ഷക്ക് ഒപ്പം നിന്ന സഹപ്രവർത്തകന്  സേനാംഗങ്ങൾ വിടനൽകിയത് വിങ്ങുന്ന ഹൃദയത്തോടെയായിരുന്നു. ഹവിൽദാർ വി.വി. വസന്തകുമാറിന് വിടനൽകാൻ 35 ലധികം സൈനികർക്കൊപ്പം  സി.ആർ. പി.എഫ്. ഡി. ഐ. ജി. എം.ജി. വിജയ്  എത്തിയിരുന്നു. സി.ആർ. പി.എഫിന്റെ 82 -> നമ്പർ ബറ്റാലിയൻ അംഗമായിരുന്നു ഹവിൽദാർ വി.വി. വസന്തകുമാർ. ഹവിൽ ദാറായി സ്ഥാന കയറ്റം ലഭിച്ച ശേഷമാണ് കാശ്മീരിലേക്ക് പോയത്. മൃത ദേഹത്തെ അനുഗമിച്ച്    സൈന്യത്തിന് വേണ്ടി കുടുംബത്തിന് കൈമാറുകയെന്ന ഉത്തരവാദിത്വം   ഡി.ഐ. ജി. എം.ജി. വിജയിനായിരുന്നു. അദേഹത്തോടൊപ്പം ഡി.വൈ. എസ്. പി. അസിസ്റ്റന്റ് കമാൻഡന്റ് എൻ. പ്രദീപും  കാശ്മീരിൽ മൃതദേഹവുമായി വന്നു.  സബ് ഇൻസ് പെക്ടർ രാജേന്ദ്രൻ നായരുടെ   നേതൃത്വത്തിൽ കണ്ണൂരിൽ നിന്നുള്ള 35 സൈനികരും  വിമാന താവളം മുതൽ മൃതദ്ദേഹത്തെ അനുഗമിച്ചു. വീട്ടിലെത്തി വസന്തകുമാറിന്റെ മൃത ദേഹം  ബന്ധുക്കൾക്ക് കൈമാറിയ ശേഷം വസന്തകുമാർ ഉപയോഗിച്ച  വസ്ത്രങ്ങളും മറ്റ് സാധനങ്ങളും കുടുംബാംഗങ്ങളെ ഏൽപ്പിച്ചു. പൊതു ദർശനത്തിന് ശേഷം തൃക്കൈപ്പറ്റ മുക്കം കുന്ന്  സൈന്യത്തിന് വേണ്ടി ഇവർ ബഹുമതി  നൽകി വിടച്ചൊല്ലി.
 പോലീസ് വകുപ്പിൽ നിന്ന് കണ്ണൂർ റേഞ്ച് ഐ.ജി ബൽറാംകുമാർ  ഉപാധ്യായയുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവി  കറുപ്പസ്വാമി അഡീഷണൽ എസ്. പി. കെ.കെ. മൊയ്തീൻ കുട്ടി എന്നിവരും അന്തിമോപചാരമർപ്പിച്ചു.
 സി.ആർ. പി. എഫ്.   ഡി.ജി. ആർ. ആർ. ഭട്നാഗറിന് വേണ്ടി  സുബേദാർ ഗോവിന്ദ് സിംഗും 25 അംഗ  സംഘം  ഉപചാരമർപ്പിച്ചു .സംസ്ഥാന ഭരണകൂടത്തിന് വേണ്ടി മന്ത്രി എ.കെ. ശശീന്ദ്രനും കേന്ദ്ര സർക്കാരിന് വേണ്ടി മന്ത്രി അൽഫോൻസ് കണ്ണന്താനവും  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമടക്കം നൂറ് കണക്കിന് ജനപ്രതിനിധികളും  ഉദ്യോഗസ്ഥരും    പൊതുജനങ്ങളും റീത്ത് സമർപ്പിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *