May 6, 2024

വി.വി. വസന്തകുമാറിനെ കേരളം എക്കാലവും ഓർക്കും: രക്തസാക്ഷിത്വം പട്ടികവർഗ്ഗക്കാർക്ക് അഭിമാനം. – പി.കെ. ജയലക്ഷ്മി.

0
വി.വി. വസന്തകുമാറിനെ  കേരളം എക്കാലവും ഓർക്കും: രക്തസാക്ഷിത്വം പട്ടികവർഗ്ഗക്കാർക്ക് അഭിമാനം. – പി.കെ. ജയലക്ഷ്മി. 

കൽപ്പറ്റ : കാശ്മീരിലെ പുൽവാമയിൽ ചാവേറാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻ ലക്കിടി വാഴക്കണ്ടിയിൽ ഹവിൽദാർ വി.വി. വസന്തകുമാറിനെ കേരള ജനത എക്കാലവും ഓർക്കുമെന്ന്  എ.ഐ. സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി പറഞ്ഞു. പട്ടികവർഗ്ഗ വിഭാഗത്തിലെ കുറുമ സമുദായാംഗമായ വസന്ത കുമാറിന്റെ രക്തസാക്ഷിത്വം  കേരളത്തിലെ നാലര ലക്ഷം വരുന്ന പട്ടികവർഗ്ഗ സമൂഹത്തിന് ദു:ഖത്തോടൊപ്പം അഭിമാനവുമാണന്ന് മുൻ പട്ടികവർഗ്ഗ ക്ഷേമ മന്ത്രി കൂടിയായ   ജയലക്ഷ്മി പറഞ്ഞു.  സ്വാതന്ത്ര്യ സമര കാലത്ത് വൈദേശിക ശക്തികളോട് ഏറ്റ് മുട്ടി വീരമൃത്യു വരിച്ച ചരിത്രമാണ് കേരള ത്തിലെ പട്ടിക വർഗ്ഗ സമൂഹത്തിന്റേത്. ഇന്ന് ഈ ഏറ്റ് മുട്ടൽ തീവ്രവാദത്തോടും മറ്റ് ചൂഷക- വിധ്വംസക പ്രവർത്തനങ്ങളോടാണന്ന് മാത്രം.   വസന്തകുമാറിന്റെ കുടുംബത്തിന് ന്യായമായ സാമ്പത്തിക സഹായം സംസ്ഥാന സർക്കാർ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു. വസന്തകുമാറിന്റെ വീട്  സന്ദർശിച്ച ജയലക്ഷ്മി സംസ്കാര ചടങ്ങുകളിലും സംബന്ധിച്ചിരുന്നു. 
വീരമൃത്യു വരിച്ച ധീര ജവാന്‍ വി.വി വസന്തകുമാറിന്റെ കുടുംബം അനാഥമാകില്ലന്ന് പട്ടികവർഗ്ഗ   വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു.   .വി വി വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ തറവാട് വീട് സന്ദർശിച്ച് മാധ്യമ പ്രവർത്തകരോട്   സംസാരിക്കുകയായിരുന്നു മന്ത്രി.വസന്തകുമാറിന്റെ ഭാര്യ ഷീന ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ജോലി സ്ഥിരപെടുത്തും. മക്കളുടെ വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *