May 6, 2024

“ഞങ്ങൾക്ക് അയാളെ രക്ഷിക്കാനായില്ല… ‘ആ ഫോണിന് ശേഷം എത്തിയത് മരണവാർത്ത : രാജ്യം കൂടെ നിന്നതിന് നന്ദിയുണ്ടന്ന് ഷീന.

0
Screenshot 2019 02 17 17 01 41 263 Com.whatsapp
സി.വി.ഷിബു. 

കൽപ്പറ്റ: ഭർത്താവിന്റെ വിയോഗത്തിൽ രാജ്യം കൂടെ നിന്നതിനും ദു:ഖത്തിൽ പങ്ക് ചേർന്നതിനും എല്ലാവരോടും നന്ദിയുണ്ടന്ന് കാശ്മീരിൽ പുൽവാമയിൽ ചാവേറാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ. പി.എഫിലെ ഹവിൽദാർ ലക്കിടി വാഴകണ്ടി വി.വി. വസന്തകുമാറിന്റെ ഭാര്യ ഷീന പറഞ്ഞു. മരണാനന്തര  ചടങ്ങുകൾക്ക് ശേഷം ഒരു ദേശീയ മാധ്യമത്തിന് നൽകിയ  അഭിമുഖത്തിലാണ് ഷീന ഇങ്ങനെ പറഞ്ഞത്. സൈന്യത്തിലായാലും കുടുംബത്തിലായാലും മറ്റുള്ളവരെ പരിഗണിക്കുന്ന സ്വഭാവക്കാരനായിരുന്നു വിനോദ് കുമാർ. വ്യാഴാഴ്ച  ഉച്ചക്കാണ് അവസാനമായി ഭാര്യയെയും അമ്മയെയും വിളിച്ചത്. സ്ഥാനകയറ്റം ലഭിച്ചതുമായി ബന്ധധപ്പെട്ട് ലഭിച്ച കുറച്ച് ദിവസങ്ങളുടെ അവധിക്ക് ഫെബ്രുവരി രണ്ടിന്   വീട്ടിൽ എത്തിയ വസന്തകുമാർ ഒമ്പതിന് തിരികെ പോയി. തിരിച്ചെത്തിയത് മുതൽ എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു .  ഇവിടെ ഇപ്പോഴും മഞ്ഞ് വീഴുകയാണ്.  റേഞ്ച് കുറവാണ് ,പിന്നെ വിളിക്കാം എന്ന് അമ്മമയോട് പറഞ്ഞാണ്   വ്യാഴാഴ്ച  ഉച്ചക്ക് ഫോൺ കട്ട് ചെയ്തത്.പിന്നീട് 

വ്യാഴാഴ്ച  രാത്രിയാണ് സൈന്യത്തിൽ നിന്ന് ഹവിൽദാർ വസന്ത കുമാറിന്റെ ഭാര്യക്ക് ഫോൺ വന്നത്.   "ഒരപകടമുണ്ടായി ,വസന്തകുമാറിനെ കാണാതായി " എന്നാണ് ഹിന്ദിയിൽ സംസാരിച്ച സൈനികൻ പറഞ്ഞത്. കുറച്ച് സമയത്തിന് ശേഷം തമിഴ്നാട്ടുകാരനായ മറ്റൊരു സൈനികൻ വിളിച്ച് " ഞങ്ങൾക്ക് അയാളെ രക്ഷിക്കാനായില്ല ….. എന്ന് പറഞ്ഞു. പിന്നീട്   മൃതദേഹമാണ് വീട്ടിലെത്തുന്നത്. ഇടക്കിടെ വാക്കുകൾ മുറിഞ് ,വിങ്ങിപ്പൊട്ടുമ്പോഴും   നാട് തന്റെ ഭർത്താവിന് നൽകിയ ആദരവിൽ സന്തോഷമുണ്ടന്നും  രാജ്യം കൂടെ നിന്നതിന്  നന്ദിയുണ്ടെന്നും ഷീന പറഞ്ഞു. ദുരന്ത സമയത്ത് കൂടെ നിന്നവർ ഇനിയും തങ്ങളുടെ കുടുംബത്തിനൊപ്പമുണ്ടാകണമെന്ന് ഷീന അഭ്യർത്ഥിച്ചു. 
      പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ   ശനിയാഴ്ച്ച  ജന്മനാട്ടിലെത്തിച്ച്  തൃക്കൈപ്പറ്റ മുക്കംകുന്നിലെ തറവാട് ശ്മശാനത്തിൽ രാത്രി പത്തോടെ സംസ്കരിക്കുന്നത് വരെ പതിനായിരങ്ങളാണ് ഹവിൽദാർ വസന്തകുമാറിന്  അന്ത്യാഞ്ജലി അർപ്പിച്ചത്.      
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *