May 6, 2024

ചർച്ച് ബിൽ ക്രൈസ്തവ സഭകൾക്ക് എതിരെയുള്ള കരിനിയമം – കത്തോലിക്ക കോൺഗ്രസു്.

0
ചർച്ച് ബിൽ ക്രൈസ്തവ സഭകൾക്ക് എതിരെയുള്ള കരിനിയമം – കത്തോലിക്ക കോൺഗ്രസു്.
മാനന്തവാടി:
സംസ്ഥാന സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന കേരള ചർച്ച് ബിൽ ക്രൈസ്തവ സഭകൾക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് അടിയന്തിരമായി നടത്തിയ കത്തോലിക്ക കോൺഗ്രസ്സ് മാനന്തവാടി രൂപത പ്രവർത്തകസമിതി യോഗം വിലയിരുത്തി. കേരളത്തിൽ വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക, സാമൂഹിക-സാംസ്കാരിക വികസനത്തിന് ക്രൈസ്തവ സഭകൾ നൽകുന്ന സംഭാവനകൾ മറന്നു കൊണ്ട്; വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് നടപ്പിലാക്കാൻ ശ്രമിക്കുന്ന ബില്ലിനെതിരെ കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾ ഒറ്റക്കെട്ടായി നേരിടും. സഭയിലെ ഏറ്റവും ശക്തമായ അത്മായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് ഈ പോരാട്ടത്തിനു നേതൃത്വം കൊടുക്കും. കേരളത്തിലെ ക്രൈസ്തവ ജനതയുടെ ചോരയും നീരും വിയർപ്പാക്കി മാറ്റി തലമുറകൾക്ക് കരുതലായി: ജാതിമത ഭേദമന്യേ എല്ലാ വർക്കും നന്മ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംവിധാനങ്ങളെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വിധേയമാക്കാൻ പോന്ന കരിനിയമം നടപ്പിലാക്കാൻ വിശ്വസികൾ സമ്മതിക്കില്ല. വിശ്വാസികളുടെ നേരെയുള്ള കടന്നാക്രമണം പതിവാക്കിയ സർക്കാർ നയങ്ങൾ തിരുത്തണമെന്നും രൂപത സമിതി ആവശ്യപ്പെട്ടു. ജനാധിപത്യ മതേതര രാഷ്ട്രമായ ഇന്ത്യയിൽ വിശ്വാസികളെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് തളച്ചിടാനുള്ള ഗൂഡ ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും രൂപത സമിതി അറിയിച്ചു.
ചർച്ച് ബിൽ കൂടുതൽ പഠനത്തിനും പരിശോധനയ്ക്കും ചർച്ചകൾക്കുമായി അടുത്ത ശനിയാഴ്ച ( 23-2-2019) രാവിലെ 9.30 മുതൽ ഉച്ചവരെ ദ്വാരകപാസ്റ്ററൽ സെന്ററിൽ വെച്ച് ജാഗ്രതാ സെമിനാർ സംഘടിപ്പിക്കുന്നു. ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും, രൂപത സംഘടനാ ഭാരവാഹികളും, AKCC രൂപത പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുക്കും.
ആലോചന യോഗം ഫാ. ആന്റോ മമ്പള്ളി ഉദ്ഘാടനം ചെയ്തു. ഡോ.കെ.പി. സാജു അദ്ധ്യക്ഷത വഹിച്ചു. വർക്കി നിരപ്പേൽ വിഷയാവതരണം നടത്തി. പീറ്റർ ഞരളക്കാട്ട്, സണ്ണി ചെറുകാട്ട്, ഷാജി തോപ്പിൽ, ജോസ് കുറുമ്പാലക്കാട്ട്, ജോർജ്ജുകുട്ടി വിലങ്ങപ്പാറ, എൽബി മാത്യു, മോളി കരിമ്പനാക്കുഴി, സൈമൺ ആനപ്പാറ, തോമസ് ആര്യ മണ്ണിൽ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *