May 9, 2026

കേന്ദ്ര സർക്കാരിനെ അസ്ഥിരപ്പെടുത്താൻ നീക്കം: ഗോപാലൻകുട്ടി മാസ്റ്റർ

0
gopalankutty-master-sheenaye-aswasippikkunnu
By ന്യൂസ് വയനാട് ബ്യൂറോ


കൽപ്പറ്റ: കേന്ദ്ര സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായി രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന കാര്യവാഹ് ഗോപാലൻകുട്ടി മാസ്റ്റർ.ജമ്മു കാശ്മീരിലെ പുൽവാമ യിലെ പാക്കിസ്ഥാൻ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ വി.വി. വസന്തകുമാറിന്റെ വാഴക്കണ്ടി തറവാട്ടിലെത്തി അദ്ദേഹത്തിന്റെ അമ്മയെയും ഭാര്യയെയും ആശ്വസിപ്പിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാൻ നാളുകളായി ഒളിയുദ്ധം നടത്തുകയാണ്. സർക്കാരിനെ അസ്ഥിരപ്പെടുത്തുകയാണ് ലക്‌ഷ്യം.എന്നാൽ ശക്തമായ ഭരണ സംവിധാനമാണ് ഇന്ന് കേന്ദ്രത്തിലുള്ളത്. അവർക്ക് നല്ല മറുപടി ലഭിക്കുമെന്നാണ് വിശ്വാസം.രാജ്യം ഒന്നാകെ സൈനികർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സർക്കാർ സൈനികരുടെ കുടുംബങ്ങൾക്ക് വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ അവസരത്തിൽ നമുക്ക് ഇവരുടെ കണ്ണീരൊപ്പാൻ കൂടെ നിൽക്കാം. പിന്നീട് വസന്തകുമാറിന്റെ ഭൗതിക ശരീരത്തിൽ അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *