July 14, 2026

പ്രതിരോധ കുത്തിവെപ്പിൽ പാളിച്ച; പനമരം പഞ്ചായത്ത് പരിധിയിൽ കുളമ്പ് രോഗം പടരുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പ്രതിരോധ കുത്തിവെപ്പിലുണ്ടായ വീഴ്ച മൂലം പനമരം പഞ്ചായത്ത് പരിധിയിൽ കന്നുകാലികളിൽ കുളമ്പ് രോഗം പടരുന്നു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പ്രതിരോധ കുത്തിവെപ്പ് നടത്താത്തതാണ്  രോഗം പടരാൻ കാരണം. നിലവിൽ പനമരം പഞ്ചായത്തിലെ ഏഴാം വാർഡിലാണ് കുളമ്പ് രോഗം പടർന്നുകൊണ്ടിരിക്കുന്നത്. ഇവിടെയുള്ള അഞ്ചു പശുക്കൾക്ക് കുളമ്പ് രോഗം ബാധിച്ചിട്ടുണ്ട്. ഈ വാർഡിലെ പല പ്രദേശങ്ങളിലും ഇതുവരെ പ്രതിരോധ കുത്തിവെപ്പ് നടത്തിയിട്ടില്ല. എന്നാൽ കുത്തിവെപ്പ് നടത്തിയെന്നാണ് അധികൃതരുടെ അവകാശവാദം. ഏഴാം വാർഡിലെ നിരവധി വീട്ടുകാരുടെ കന്നുകാലികൾക്ക് വർഷങ്ങളായി പ്രതിരോധ കുത്തിവെപ്പ് നടത്തിയിട്ടില്ല. ക്ഷീര കർഷകർ ഏറെയുള്ള പ്രദേശമാണ് പനമരം പഞ്ചായത്ത് ഏഴാം വാർഡ്.
ഏഴാം വാർഡിലെ ആലുങ്കൽ താഴെ പ്രദേശത്ത് പ്രതിരോധ കുത്തിവെപ്പ് നടത്തിയിട്ടുണ്ട്. തൊട്ടടുത്തുള്ള ചിരവയൽ പ്രദേശം അധികൃതർ ഒഴിവാക്കി. ചീരവയൽ കുന്നിലുള്ള ഒരു വീട്ടിലും പ്രതിരോധ കുത്തിവെപ്പിന് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ എത്തിയിട്ടില്ല. 
പനമരം പഞ്ചായത്ത് ഏഴാം വാർഡിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയെന്നാണ് ഈ വാർഡിൽ കുത്തിവെപ്പിന് നിയോഗിക്കപ്പെട്ട നിഖിൽ എന്നയാൾ മേലധികാരികൾക്ക് നൽകിയിരിക്കുന്ന റിപ്പോർട്ട്. ഏഴാം വാർഡിലാണ് ഏറ്റവും കൂടുതൽ കുത്തിവെപ്പ് നടത്തിയതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ സാഹചര്യത്തിൽ കുത്തിവെപ്പിൽ ഉണ്ടായ പാളിച്ച സംബന്ധിച്ച് അന്വേഷിക്കാൻ ഉന്നതാധികാരികൾക്ക് പരാതി നൽകുമെന്ന് ക്ഷീര കർഷകർ പറഞ്ഞു.
ചീരവയൽ കുന്നിലെ പുതുപറമ്പിൽ ദേവസ്യയുടെ രണ്ടു പശുക്കൾക്ക് കുളമ്പ് രോഗം ബാധിച്ചിട്ട് നാലു ദിവസമായി. മൃഗാശുപത്രിയിൽ വിവരം അറിയിച്ചപ്പോൾ ഗുളിക നൽകിയതല്ലാതെ ഈ പ്രദേശത്ത് രോഗം വരാതിരിക്കാനുള്ള യാതൊരു നടപടികളും അധികൃതർ സ്വീകരിച്ചിട്ടില്ല. ചീരവയൽകുന്നിന് സമീപമുള്ള നടവയൽ ഇരട്ട മുണ്ടക്കൽ ജിൽസന്റെ മൂന്ന് പശുക്കൾക്ക് കുളമ്പ് രോഗം  ബാധിച്ചിട്ട് ദിവസങ്ങളായി. ഈ പ്രദേശത്തും പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നില്ല. ജിൽസൺ വിവരം അധികൃതരെ അറിയിച്ചിട്ടും വേണ്ടത്ര ഗൗരവത്തിൽ എടുത്തിട്ടില്ല. തൻമൂലം തൊട്ടടുത്ത പ്രദേശങ്ങളിലേക്കെല്ലാം രോഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
ഇവിടെയുള്ള പല കർഷകരുടെയും ഉപജീവന മാർഗം കന്നുകാലി വളർത്തലാണ്. പ്രതിരോധ നടപടികൾ സ്വീകരിക്കാനായി
 ഫെബ്രുവരി 17, 18 തീയതികളിൽ തുടർച്ചയായി ക്ഷീരകർഷകർ അധികൃതരെ ബന്ധപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല. തിങ്കളാഴ്ച അവശ്യ സർവീസുകൾ ഉണ്ടായിരുന്നുവെങ്കിലും ഹർത്താലിന്റെ പേര് പറഞ്ഞ് അധികൃതർ നടപടി സ്വീകരിച്ചില്ല
കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിൽ നിന്ന് പല പ്രദേശങ്ങളെയും ഒഴിവാക്കിയത് സംബന്ധിച്ച് അന്വേഷിച്ച് നടപടി എടുക്കണമെന്ന് ക്ഷീര കർഷകർ ആവശ്യപ്പെടുന്നു.ഞായറാഴ്ച രാവിലെ മുതൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ അടക്കം കർഷകർ ബന്ധപ്പെട്ടിട്ടും നോക്കാം എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്തതെന്ന് പരാതിയുണ്ട്. സംഭവത്തെതെക്കുറിച്ച്ക്കുറിച്ച് ഉന്നതാധികാാരികൾക്ക് പരാതി നൽകുമെന്ന് കർഷകർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *