September 25, 2026

ഇരട്ടക്കൊലപാതകത്തിനെതിരെ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനവും ദീപം തെളിച്ച് പ്രതിഞ്ജയും

0
4ea3d462-023d-4bef-9886-4ace266d093e
By ന്യൂസ് വയനാട് ബ്യൂറോ

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനെയും സി.പി.എം വെട്ടിക്കൊലപ്പെടുത്തിയ സംഭവം അപലപനീയവും സാംസ്‌കാരിക കേരളത്തിന് അപമാനവുമാണ്,കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന്  സി.പി.എം പിന്തിരിയുന്നില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പ്രതിഷേധ പ്രകടനം കെ.പി.സി.സി.മെമ്പർ അഡ്വ.എൻ.കെ.വർഗ്ഗീസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ദീപം തെളിയിച്ച് പ്രതിജ്ഞ  മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻറ് എം.ജി. ബിജു ചൊല്ലി കൊടുത്തു. യൂത്ത് കോൺഗ്രസ്സ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് അസീസ്സ് വാളാട് അദ്ധ്യക്ഷത വഹിച്ചു.
പി.വി. ജോർജ്ജ്, ചിന്നമ്മ ജോസ്, പി.എം.ബെന്നി, ആലിങ്കൽ സുനി, എം.പി.ശശികുമാർ, മുജീബ് കോടിയോടൻ, എ.എം. നിശാന്ത്, സി.എച്ച്.സുഹൈർ, അൻഷാദ് മാട്ടമ്മൽ, എൽബിൻ മാത്യു, സുശോഭ് ചെറുക്കുമ്പം, സലീം.പി, സ്റ്റർവ്വിൻസ്റ്റാനി, ഷാജി.ഇ.ജെ, ഗിരിഷ് കുമാർ എം.കെ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *