പരിഷത് ശാസ്ത്രകലാജാഥ 24 നു മുണ്ടേരിയിൽ
കൽപ്പറ്റ:
ഫെബ്രുവരി 22 23 24 തീയതികളിൽ വയനാട്ടിൽ പര്യടനം നടത്തുന്ന പരിഷത് ശാസ്ത്ര കലാജാഥ 24 ഞായർ ഉച്ചയ്ക്ക് 2 മണിക്ക് കൽപ്പറ്റ മുണ്ടേരി ടൗണിൽ കലാപരിപാടി അവതരിപ്പിക്കും.
നമ്മൾ ജനങ്ങൾ എന്ന പേരിൽ അവതരിപ്പിക്കുന്ന നാടകമാണ് ഈ വർഷത്തെ കലാജാഥയുടെ മുഖ്യ ആകർഷണം.
സുരേഷ് ബാബു ശ്രീസ്ഥ രചനയും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ചിരിക്കുന്നു .
ഗാനരചന എം എം സചീന്ദ്രനും സംഗീതം പ്രേംകുമാർ വടകരയും നിർവഹിച്ചിരിക്കുന്നു.
കലാജാഥയെ സ്വീകരണത്തിന് മുണ്ടേരിയിൽ സ്വാഗത സംഘം രൂപീകരിച്ചു .
ചെയർമാൻ – സി ജയരാജൻ
വൈസ് ചെയർമാൻ – ശ്യാം ബാബു & സതീഷ് കുമാർ കെ
കൺവീനർ – എം എ ശ്രീനിവാസൻ
ജോ: കൺവീനർ : വി വി ഗിരീഷ് & കെ രഞ്ചിത്
ട്രഷറർ : സി കെ ദിനേശൻ.
യോഗത്തിൽ എം കെ ദേവസ്യ അധ്യക്ഷത വഹിച്ചു .
കെ ടി ശ്രീവത്സൻ, ജോസഫ് ജോൺ എന്നിവർ സംസാരിച്ചു.





Leave a Reply