April 17, 2026

സഹപ്രവർത്തകരുടെ വേർപാടിന്റെ നൊമ്പരത്തിനിടയിലും ധീര ജവാന്റെ കുടുംബത്തിന് സാന്ത്വനവുമായി ചെന്നിത്തലയും മുല്ലപ്പള്ളിയും .

0
IMG-20190218-WA0133
By ന്യൂസ് വയനാട് ബ്യൂറോ
സഹപ്രവർത്തകരുടെ വേർപാടിന്റെ നൊമ്പരത്തിനിടയിലും  ധീര ജവാന്റെ കുടുംബത്തിന്  സാന്ത്വനവുമായി   ചെന്നിത്തലയും മുല്ലപ്പള്ളിയും .കാസർകോഡ് രണ്ട് യൂത്ത് കോൺഗ്രസ് വെട്ടേറ്റ് മരിച്ച ദു:ഖത്തിനിടയിലാണ് 
പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തലയും  കെ.പി.സി.സി. പ്രസിഡണ്ട്  മുല്ലപ്പള്ളി രാമചന്ദ്രനും മുൻ മന്ത്രി കെ.സി. ജോസഫ്  എം.എൽ. എ യും വയനാട്ടിൽ  തൃക്കൈപ്പറ്റയിൽ  വസന്തകുമാറിന്റെ വീട് സന്ദർശിച്ചത്. പുൽവാമയിൽ  ഭീകരാക്രമണത്തിൽ   വീരമൃത്യു വരിച്ച 
വസന്തകുമാറിന്റെ പത്നിക്ക് ജോലി സ്ഥിരപ്പെടുത്താൻ സർക്കാർ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  പറഞ്ഞു .
വീരമൃത്യൂ വരിച്ച വിവി. വസന്തക്കു മാറിന്റെ  തറവാട് വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്  സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ മുൻ മന്ത്രി കെ സി ജോസഫ് എന്നിവരടങ്ങുന്ന സംഘവും ചെന്നിത്തലയുടെ കൂടെ ഉണ്ടായിരുന്നു. കാസർകോട് കൃപേഷിന്റെയും ശരത് ലാലിന്റെയും സംസ്കാരം കഴിഞ്ഞാണ് നേതാക്കൾ വയനാട്ടിലെത്തിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *