May 9, 2026

മന്ത്രിസഭയുടെ ആയിരം ദിനാഘോഷം; പ്രദര്‍ശനം നാളെ മുതല്‍

0
By ന്യൂസ് വയനാട് ബ്യൂറോ


സംസ്ഥാന മന്ത്രിസഭയുടെ ആയിരംദിനാഘോഷത്തിന് ജില്ലയൊരുങ്ങി. ജില്ലാതല ഉദ്ഘാടനം നാളെ വൈകീട്ട് 4.30 ന് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. ജില്ലയിലെ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിളംബരം ചെയ്തുകൊണ്ടുള്ള എക്‌സിബിഷന്‍ നാളെ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടങ്ങും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്റ്റാളുകള്‍ സജ്ജീകരിക്കും. വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും അവശ്യസേവനങ്ങളും പ്രദര്‍ശന നഗരിയില്‍ ലഭിക്കും. 
ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ചെയര്‍പേഴ്‌സണായും ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ കണ്‍വീനറായും സംഘാടക സമിതി പ്രവര്‍ത്തിച്ചുവരുന്നു. എംഎല്‍എമാര്‍, എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരാണ് രക്ഷാധികാരികള്‍. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഉപസമിതി അധ്യക്ഷരാണ്. 
ഫെബ്രുവരി 20 മുതല്‍ 27 വരെയാണ് ആഘോഷപരിപാടികള്‍. എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്നു ദിവസത്തെ ആഘോഷ പരിപാടികളാണ് നടത്തുക. ജില്ലാതലത്തില്‍ വിവിധ വകുപ്പുകള്‍ പങ്കെടുക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം, കൃഷി, ആരോഗ്യം, ആദിവാസി വികസനം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുമായി ബന്ധപ്പെട്ട സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *