May 21, 2024

അമൃദ് മള്‍ട്ടി ട്രെയിനിങ് കോംപ്ലക്‌സ് ഉദ്ഘാടനവും ഇന്ന്

0
അമൃദ് മള്‍ട്ടി ട്രെയിനിങ് കോംപ്ലക്‌സ് ഉദ്ഘാടനവും 
പുനരധിവാസ ഭൂരേഖ വിതരണവും ഇന്ന്
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കോര്‍പസ് ഫണ്ട് വിനിയോഗിച്ച് അമൃദിന് വേണ്ടി നിര്‍മിച്ച മള്‍ട്ടി ട്രെയിനിങ് കോംപ്ലക്‌സ് ഇന്ന് (ഫെബ്രുവരി 19) ഉച്ചകഴിഞ്ഞ് മൂന്നിന് പട്ടികജാത-പട്ടികവര്‍ഗ വികസനവകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍, ഐടിഡിപി പ്രൊജക്ട് ഓഫിസര്‍ പി വാണിദാസ്, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
വെള്ളപ്പൊക്ക കെടുതികള്‍ നേരിട്ട പട്ടികവര്‍ഗക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഭൂരേഖയും ഗോത്രജീവിക സംഘങ്ങള്‍ക്കുള്ള ധനസഹായവും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്യും. കോട്ടത്തറ ഗ്രാമപ്പഞ്ചായത്തിലെ വൈശ്യന്‍, പുല്‍പ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി, നൂല്‍പ്പുഴ പഞ്ചായത്തിലെ കാക്കത്തോട്, ചാടകപ്പുര കോളനികളിലെ 171 കുടുംബങ്ങള്‍ക്കാണ് 20.52 ഹെക്ടര്‍ ഭൂമിയുടെ രേഖ കൈമാറുന്നത്. ആറു കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്. ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി എസ് ദിലീപ് കുമാര്‍, ലതാ ശശി, ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *