August 12, 2026

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം; പ്രദര്‍ശനമേള തുടങ്ങി

0
IMG-20190220-WA0055
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ വൈകുുന്നേരം  (ഫെബ്രുവരി 21)  നാലിന് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരോഗ്യ, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. സി.കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി, പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള വായ്പാ വിതരണം എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും. രണ്ടുലക്ഷം പേര്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ടൂറിസം കേന്ദ്രങ്ങളിലെ ഓലൈന്‍ ടിക്കറ്റിങ് ഉദ്ഘാടനം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സൺ  സനിതാ ജഗദീഷ്, ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാ തമ്പി, ടി എസ് ദിലീപ് കുമാര്‍, ലതാ ശശി, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.എം നാസര്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി    പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ കളക്ടര്‍ എ ആര്‍ അജയകുമാര്‍ സ്വാഗതവും എഡിഎം കെ അജീഷ് നന്ദിയും പറയും. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിളംബരം ചെയ്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രദര്‍ശമേള തുടങ്ങി. നവകേരള സൃഷ്ടിയില്‍ പൊതുവിദ്യാഭ്യാസത്തിന്റെ പങ്ക് എ വിഷയത്തില്‍ ഇലെ സെമിനാര്‍ നടു. വൈകീ'് താമരശ്ശേരി ചുരം ബാന്റിന്റെ മ്യൂസിക്കല്‍ നൈറ്റും അരങ്ങേറി. ഇതോടനുബന്ധിച്ച് വിിളംബര ജാഥയും നടത്തി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *