എല്‍.ഡി.എഫിനെ തകര്‍ക്കാന്‍ കേരളത്തിന്റെ മതനിരപേക്ഷമനസ് അനുവദിക്കില്ല;കാനം രാജേന്ദ്രന്‍
കല്‍പറ്റ:എല്‍ഡിഎഫിനെ തകര്‍ക്കാന്‍ കേരളത്തിന്റെ മതനിരപേക്ഷമനസ് അനുവദിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് വടക്കന്‍ മേഖല ജാഥ ക്യാപ്റ്റനുമായ കാനം രാജേന്ദ്രന്‍ പറഞ്ഞു. വയനാട്ജി ജില്ലയിലെ ജാഥക്കുള്ള സ്വീകരണയോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച ഉച്ചയോടുകൂടി തലപ്പുഴയില്‍വച്ച് എല്‍ഡിഎഫ് നേതാക്കള്‍ ജാഥയെ സ്വീകരിച്ചു. മാനന്തവാടി, ബത്തേരി, കല്‍പറ്റ എന്നിവിടങ്ങളിലാണ് വയനാട്ടിലെ സ്വീകരണങ്ങള്‍. മാനന്തവാടിയില്‍ ഒ.ആര്‍.കേളു എംഎല്‍എ,സുല്‍ത്താന്‍ ബത്തേരിയില്‍ പി എം ജോയി,കല്‍പറ്റയില്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ എന്നിവര്‍ അധ്യക്ഷത വഹിച്ചു.സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍മാസ്റ്റര്‍,ജനതാദള്‍ നേതാവ് സി.കെ. നാണു എംഎല്‍എ,സി.വി.സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രം ഒരു സംസ്ഥാനത്തോടും കാണിക്കാന്‍ പാടില്ലാത്ത അനീതിയാണ് കേരളത്തോട് പ്രളയ ദുരന്ത സമയത്ത് കാണിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വായ്പനയത്തില്‍ മാറ്റങ്ങള്‍ വരുത്താതിരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന പല വായ്പകളും നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. കോടികളുടെ നഷ്ടമുണ്ടായെന്ന് കേന്ദ്രം കണക്കാക്കിയിട്ടും മതിയായ നഷ്ടപരിഹാരം കേരളത്തിന് അനുവദിക്കാന്‍ കേന്ദ്രം തയാറായില്ലെന്ന് കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.കഴിഞ്ഞ വര്‍ഷങ്ങളില്‍ മുന്ന് ദുരന്തങ്ങളെയാണ് കേരളം നേരിട്ടത്.ഓഖി ദുരന്തവും നിപ്പ വൈറസും.നിപ്പ വൈറസിനെ നിയന്ത്രിക്കുന്നതില്‍ ലോക രാജ്യങ്ങളെ ആശ്ചര്യപ്പെടുത്തിയ മുന്നേറ്റമാണ് സംസ്ഥാനത്തെ ആരോഗ്യമേഖല കൈവരിച്ചത്.ഓഖി ദുരന്തത്തില്‍ കേരള മോഡല്‍ നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ടാണ് കന്യാകുമാരി ദുരന്തബാധിതര്‍ പ്രക്ഷോഭം നടത്തിയത്. ദുരന്തങ്ങളെ പിടിച്ചുകെട്ടുന്നതില്‍ കേരള ജനത ഒറ്റക്കെട്ടായിരുന്നു.സംസ്ഥാന സര്‍ക്കാരും ഈ മേഖലയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കി. ദുരന്തങ്ങളെ അതിജീവിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമ്പോഴാണ് ശബരിമല വിഷയത്തില്‍ ഭരണഘടന ബെഞ്ചിന്റെ ഉത്തരവ് ഉണ്ടാകുന്നത്. അതുവരെ ഉണ്ടായിരുന്ന നിലപാടുകളില്‍നിന്ന് സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന നിലപാടിലേക്ക് ബിജെപി സംഘപരിവാറും രാഷ്ട്രീയ മുതലെടുപ്പിനായി നിലപാടുകള്‍ മാറ്റി്. കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ ഒരു നിലപാടും കേരളത്തില്‍ മറ്റൊരുനിലപാടുമാണ്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതെ രാജ്യത്ത് ഒരു സംസ്ഥാനത്തിനും നിലനില്‍ക്കാന്‍ കഴിയില്ല. ആ ഉത്തരവ് നടപ്പാക്കാനുള്ള ശ്രമം മാത്രമാണ് സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.പുരുഷന് എവിടത്തോളം കടന്നുചെല്ലാന്‍ സാധിക്കുമോ അത്രത്തോളം സ്ത്രീകള്‍ക്കും കടന്നു ചെല്ലാന്‍ സാധിക്കണമെന്നത് എല്‍ഡിഎഫ് നിലപാടാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. അഡ്വ പി വസന്തം(സി പി ഐ)സി കെ നാണു എം എല്‍ എ(ജനതാദള്‍ എസ്)അഡ്വ: ബാബു കാര്‍ത്തികേയന്‍(എന്‍ സി പി)സി ആര്‍ വത്സന്‍(കോണ്‍ഗ്രസ് എസ്)ഫ്രെ ഷാജി കടമല(കേരള കോണ്‍ഗ്രസ് സ്‌കറിയ) ഷേക്ക് പി ഹാരിസ്(ലോക് താന്തിക് ജനതാദള്‍)എ പി അബ്ദുള്‍ വഹാബ്(ഐ എന്‍ എല്‍)അഡ്വ: എ ജെ ജോസഫ്(ജനാധിപത്യ കേരളാ കോണ്‍ഗ്രസ്)നജീബ് പാലക്കണ്ടി(കേരളാ കോണ്‍ഗ്രസ് ബി) എന്നിവര്‍ ജില്ലയിലെ വിവധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു





Leave a Reply