May 9, 2026

സഹപാഠിക്കൊരു സ്നേഹവീട് : വിഷ്ണുവിനും കുടുംബത്തിനും വീടൊരുക്കി കാക്കവയൽ ജി.എച്ച്.എസ്.എസ്. പി.ടി.എ

0
IMG-20190222-WA0016
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
സംസ്ഥാനത്തെ മികച്ച പി.ടി.എ യ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ കാക്കവയൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അവാർഡ് തുക ഉപയോഗിച്ച് സ്കൂളിലെ നിർധന വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ചു നൽകി മാതൃകയായി .അവാർഡ് തുകയിൽ നിന്നും രണ്ട് ലക്ഷം രൂപയും പുറമെ വിദ്യാർത്ഥികളും രക്ഷകർത്തക്കളും ചേർന്ന് അഞ്ച് ലക്ഷം രൂപയും സമാഹരിച്ചാണ് ആവശ്യമായ തുക കണ്ടെത്തിയത് .പി ടി എ പ്രസിഡണ്ട് മഹേഷ് ബാബുവാണ് വീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം വിട്ടു നൽകിയത് .കാക്കവയൽ കരിങ്കണ്ണി കുന്നിലാണ്   ഏഴ് ലക്ഷം രൂപ ചിലവിൽ  വീട് നിർമ്മിച്ചത്. കരിങ്കണ്ണിക്കുന്ന്    പാളയത്ത് വിഷ്ണുവിനും കുടുംബത്തിനും വേണ്ടി നിർമ്മിച്ച   വീടിന്റെ താക്കോൽദാന കർമ്മം ഞായറാഴ്ച്ച രാവിലെ ഒൻമ്പത് മണിക്ക് സി കെ ശശീന്ദ്രൻ എം എൽ എ നിർവഹിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു .മുട്ടിൽ ഗ്രാമപഞ്ചായത്തംഗം എം.സി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നാല് മാസം കൊണ്ടാണ് വീടും കിണറും പൂർത്തീകരിച്ചത്. ഒട്ടേറെ വേറിട്ട പ്രവർത്തനങ്ങൾ നടത്തി വരുന്ന പി.ടി.എ ക്ക് പൊതുജനങ്ങളുടെ മികച്ച പിന്തുണ ഉള്ളതുകൊണ്ടാണ് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പുരസ്കാരങ്ങൾ നേടാൻ കഴിഞ്ഞതെന്നും ഇവർ പറഞ്ഞു. പത്ര സമ്മേളനത്തിൽ  നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ എം.സി. ബാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ  വി.സുരേഷ് കുമാർ, 
  പി.ടി.എ. പ്രസിഡണ്ട് കെ.എസ്. മഹേഷ് ബാബു , സ്റ്റാഫ് സെക്രട്ടറി പി.ടി. ചാക്കോ ,കെ.കെ. ഇഖ്ബാൽ,  സുസിലി ചന്ദ്രൻ ,  എന്നിവർ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *