പളളിയാൽ കുടുംബം വാഹനം നൽകി : ജില്ലാ കാന്‍സര്‍ കെയര്‍ സെന്ററിലേക്ക് സൗജന്യ സര്‍വ്വീസ് ആരംഭിച്ചു
.
തരുവണ;എടവക നല്ലൂര്‍നാടിലുള്ള ജില്ലാ കാന്‍സര്‍ കെയര്‍ സെന്ററിലേക്ക് രോഗികള്‍ക്കായി സൗജന്യ യാത്രാസംവിധാനം ആരംഭിച്ചു.പള്ളിയാല്‍ കുടുംബ കൂട്ടായ്മയൊരുക്കിയ വാഹനത്തിന്റെ താക്കോല്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഏറ്റു വാങ്ങി.മലബാറിലെ തന്നെ മികച്ച കേന്‍സര്‍ ആശുപത്രികളിലൊന്നായി മാറിയിട്ടും വേണ്ടത്ര യാത്രാ സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുന്ന നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയിലേക്കാണ് സൗജന്യ വാഹനസൗകര്യമാരംഭിച്ചത്.പീച്ചം കോട് നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്താന്‍ നിലവില്‍ പൊതുവാഹന സൗകര്യമില്ല.നാലാംമൈല്‍,പീച്ചങ്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഉയര്‍ന്ന വാടക നല്‍കി ആട്ടോറിക്ഷകളിലാണ് കാന്‍സര്‍ രേഗികളുള്‍പ്പെടെയുള്ള രേഗികള്‍ ചികിത്സക്കായി ആശുപത്രിയിലെത്തുന്നത്.എല്ലാ ദിവസവും രാവിലെ 9 മണിമുതല്‍ ഉച്ചക്ക് 2 മണിവരെയായിരിക്കും പീച്ചങ്കോട് നിന്നും രേഗികള്‍ക്കായിയി സര്‍വ്വീസ് നടത്തുക.വാഹനത്തിന്റെ നടത്തിപ്പുള്‍പ്പെടെയുള്ള മേല്‍നോട്ടം കുടുംബ കൂട്ടായ്മയാണ് വഹിക്കുന്നത്.വാഹനം സ്‌പോണ്‍സര്‍ ചെയ്ത് അബ്ദുല്‍ മജീദില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങിക്കൊണ്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാഹനത്തിന്റെ സര്‍വ്വീസ് തരുവണയില്‍ വെച്ച് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പി ബക്കര്‍ അദ്ധ്യക്ഷം വഹിച്ചു.തരുവണ ഗവണ്‍മെന്റ് ഹൈസ്‌കൂളിനായി പള്ളിയാല്‍ കൂട്ടായ്മ നല്‍കുന്ന സൗണ്ട് സിസ്റ്റ്ം ജില്ലാ പഞ്ചായത് പ്രസിഡന്റ് കെ ബി നസീമ സ ്കൂള്‍ പി ടി എ പ്രസിഡന്റ് കൈമാറി.ആരോഗ്യ വകുപ്പിന്റെ ഈ വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് നേടിയ ഡോക്ടര്‍ ഷാനവാസ് പള്ളിയാലിനെ എം എല്‍ എ ഒ ആര്‍ കേളു ചടങ്ങില്‍ വെച്ച് ആദരിച്ചു.ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ഗീതാബാബു,വൈസ് പ്രസിഡന്റ് കെ ജെ പൈലി,വെള്ളമുണ്ട പഞ്ചായത് പ്രസിഡന്റ് പി തങ്കമണി,എ ദേവകി,കെ കെ സി മൈമൂന മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സിന്ധു ,ഡോ.നസീബ,കെ സിദ്ദീഖ്,കെ ഇബ്രാഹിംഹാജി,സി മമ്മുഹാജി,കെസികെ നജ്മുദ്ദീന്‍,ഡോ.നൗഷാദ് പള്ളിയാല്‍,പി നാസര്‍,അബുമീത്തല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





Leave a Reply