August 15, 2026

ശരീഅത്തും ഭരണഘടന അവകാശങ്ങളും വയനാട്ടില്‍ വിശദീകരണ സംഗമങ്ങള്‍

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ശരീഅത്തു ഭരണഘടന അവകാശങ്ങളും എന്ന പ്രമേയത്തില്‍ നടക്കുന്ന വിശദീകരണ സംഗമങ്ങള്‍ ജില്ലയിലെ നാല് സോണുകളില്‍  നടക്കും.വെള്ളമുണ്ട, കല്‍പ്പറ്റ സോണുകളില്‍ ഉച്ചക്ക് രണ്ടിനും മാനന്തവാടി,മേപ്പാടി സോണുകളില്‍ വൈകിട്ട് നാലിനുമാണ് വിശദീകരണ സംഗമങ്ങള്‍ നടക്കുക. 
     സയ്യിദ് അലി ബാഫഖി തങ്ങള്‍,സയ്യിദ് ത്വാഹ തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍, ഹസന്‍ മുസ്്‌ലിയാര്‍, മജീദ് കക്കാട്, അബൂ ഹനീഫല്‍ ഫൈസി, അബൂബക്കര്‍ ഫൈസി കൈപ്പാണി തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.വിശദീകരണ സംഗമങ്ങളില്‍ തിരുവനന്തപുരത്ത്് നിര്‍മ്മിക്കുന്ന പ്രസിഡന്‍ഷ്യല്‍ ടവറിനു വേണ്ടി യൂനിറ്റുകളില്‍ നിന്ന് സമാഹരിച്ച ഫണ്ട് നേതാക്കള്‍ സ്വീകരിക്കും. മുഴുവന്‍ സുന്നി സംഘടനകളുടെയും യൂനിറ്റ് ഭാരവാഹികള്‍  അതാത് കേന്ദ്രങ്ങളില്‍ കൃത്യ സമയത്ത് എത്തിചേരണമെന്ന് ജില്ലാ കണ്‍വീനര്‍ കെ കെ മുഹമ്മദലി ഫൈസി കോ- ഓഡിനേറ്റര്‍ കെ എസ് മുഹമ്മദ് സഖാഫി എന്നിവര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *